ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് സ്നേഹാദരവും പലസ്തീന് ഐക്യ ദാര്‍ഢ്യവും നടത്തി
ദോഹ. ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന സെക്രട്ടറി കേളോത്ത് ഫൈസല്‍, സംസ്ഥാന ജില്ലാ സബ് കമ്മിറ്റി ഭാരവാഹികള്‍, സ്വകാര്യ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ തെക്കയില്‍ മൊയ്തു ഹാജി എന്നിവര്‍ക്ക് സ്വീകരണവും ഗസ്സയില്‍ പൊരുതുന്ന പാലസ്തീന് പോരാളികള്‍ക്ക് ഐക്യ ദാര്‍ഢ്യവും സംഘടിപ്പിച്ചു.
തുമാമ കെ.എം.സി.സി. ഹാളില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉത്ഘാടനം ചെയ്തു. ഗസ്സയിലെ കുരുന്നുകളുടെ കണ്ണീരിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ എസ് .എ. എം. ബഷീര്‍ പ്രഭാഷണം നടത്തി.
സംസ്ഥാന കെ.എം.സി.സി. സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട ഫൈസല്‍ കേളോത്തിന് ഉപദേശക സമിതി വൈസ് ചെയര്മാന് അബ്ദുല്‍ നാസര്‍ നാച്ചി ഉപഹാരം നല്കി. സംസ്ഥാന കെ.എം.സി.സി. ഗൈഡ് ഖത്തര്‍ ചെയര്മാന് ജാഫര്‍ തയ്യിലിന് എസ്.എ.എം. ബഷീറും സംസ്ഥാന ഉപാധ്യക്ഷന്‍ ടി.ടി.കെ. ബഷീറിന് ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാനും ഉപഹാരം നല്കി. സ്വകാര്യ സന്ദര്‍ശനത്തിന് ദോഹയിലെത്തിയ മുസ് ലിം ലീഗ് മുന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി തെക്കയില്‍ മൊയ്തു ഹാജിക്ക് ജില്ലാ ഖജാന്‍ജി അജ്മല്‍ തെങ്ങ ലക്കണ്ടി, അല്‍ ഇഹ്സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റി കണ്‍വീനര്‍ സലാം കെ.പി.ക്ക് അന്‍വര്‍ ബാബു വടകര, ജില്ലാ കെ.എം.സി.സി. എച്ച്.ആര്.വിങ് കണ്‍വീനര്‍ യാസര്‍ തെക്കയിലിന് ജില്ലാ സെക്രട്ടറി മുജീബ് ദേവര്‍കോവില്‍ എന്നിവരും ഉപഹാരം നല്കി.
ചടങ്ങില്‍ തെക്കയില്‍ മൊയ്തു ഹാജിയുടെ കോരന്റെ പാട്ട് എന്ന പുസ്തകം എസ് . എ. ബഷീറിന് കോപ്പി നല്കി ഖത്തറില്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റിയുടെ 2024 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം പി.എ. തലായിക്ക് കോപ്പി നല്കി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റയീസ് കുളങ്ങര നിര് വഹിച്ചു. ഖായിദെ മില്ലത്ത് ഫണ്ടിലേക്കുള്ള പഞ്ചായത്ത് കമ്മിറ്റി വിഹിതം ഖജാഞ്ചി റിയാസ് മീത്തല്‍ വയല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ലത്തീഫ് വി.പി. ക്ക് കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് ശരീഫ് നരിപ്പറ്റയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഹാഫിള് ഫസല്‍ വാഫി നരിപ്പറ്റ ഖിറാ അത്ത് നടത്തി. സത്താര്‍ ചപ്പാളി സ്വാഗതം പറഞ്ഞു. ജാഫര്‍ തയ്യില്‍ പഞ്ചായത്ത് കെ.എം.സി.സി. യുടെ ആറ് മാസത്തേക്കുള്ള പദ്ധതി പ്രഖ്യാപനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാന്, മണ്ഡലം ഉപാധ്യക്ഷന്‍ എ.ടി. ഫൈസല്‍, അനീസ് എം.പി., നാസര്‍ എന്‍.പി. , റഫീഖ് കെ.പി, ലത്തീഫ് യു. പി., നജീബ് കെ.എം. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. , സിറാജ് മുരിങ്ങോളി, റഫീഖ് ടി.വി., സാദത്ത് കാര്യാട്ട്, റയീസ് ഇ.സി. എന്നിവര്‍ നേതൃത്വം നല്കി . കേളോത്ത് മുഹമ്മദ് നന്ദി പറഞ്ഞു.