Breaking NewsUncategorized
ഫിഫ 2022 ലോകകപ്പ് ഖത്തറിന് മെസ്സി അണിഞ്ഞ ജഴ്സികള്‍ ലേലത്തിന് വെക്കുന്നു
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന് മെസ്സി അണിഞ്ഞ ജഴ്സികള്‍ ലേലത്തിന്
വെക്കുന്നു. ലയണല്‍ മെസ്സി അണിഞ്ഞ ആറ് ജേഴ്സികളുടെ ഒരു സെറ്റ് ഡിസംബറില്‍ ലേലം ചെയ്യുമെന്ന് സോത്ത്ബി പ്രഖ്യാപിച്ചു, അവയുടെ മൂല്യം 10 മില്യണ്‍ ഡോളറിലധികം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സൗദി അറേബ്യയ്ക്കും മെക്സിക്കോയ്ക്കും എതിരായ ഗ്രൂപ്പ്-സ്റ്റേജ് റൗണ്ടുകളുടെ ആദ്യ പകുതിയിലും പിന്നീട് ഓസ്ട്രേലിയ, നെതര്‍ലാന്‍ഡ്സ്, ക്രൊയേഷ്യ എന്നിവയ്ക്കെതിരായ മത്സരങ്ങളിലും ഫ്രാന്‍സിനെതിരായ ഫൈനലിലും ഫുട്ബോള്‍ താരം ധരിച്ച ജഴ്സികളാണ് ലേലം ചെയ്യുന്നത്.
ജേഴ്സികള്‍ 10 മില്യണ്‍ ഡോളറിന് മുകളില്‍ നേടിയാല്‍, അത് ഇതുവരെ ലേലം ചെയ്ത സ്പോര്‍ട്സ് സ്മരണികകളുടെ ഏറ്റവും മൂല്യവത്തായ ശേഖരമായി വില്പനയെ മാറ്റുമെന്ന് സോത്ബി പറഞ്ഞു