Uncategorized

ഫോക്കസ് റയ്യാന്‍ ഡിവിഷന് 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള ഫോക്കസ് റയ്യാന്‍ ഡിവിഷന് 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒമ്പത് സെക്രട്ടേറിയേറ്റ് അംഗങ്ങളും എട്ട് എക്‌സിക്യൂട്ടീവ് ഭാരവാഹികളുമടക്കം പതിനേഴംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്. ഡിവിഷണല്‍ ഡയറക്ടറായി സജീര്‍ പുനത്തില്‍, ഡിവിഷണല്‍ ഓപറേഷന്‍ മാനേജരായി ഷംസാദ് കല്ലടയില്‍, ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി സബീഹ് ചോലയില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികളായി മുഹമ്മദ് നൗഫല്‍ (ഡെപ്യൂട്ടി ഡയറക്ടര്‍), ശനീജ് എടത്തനാട്ടുകര (അഡ്മിന്‍ മാനേജര്‍), ഡോ റമീഷ് സഹ്സാദ് (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), മുഹമ്മദ് സദീദ് (എച്ച് ആര്‍ മാനേജര്‍), ഷാഹിദ് നല്ലളം (മാര്‍ക്കറ്റിംഗ് മാനേജര്‍), സലീല്‍ സി (ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും റിഷാഫ്, ഡോ.ജാസ്സിം, നജീബ് സി പി, ഹഫീസ്, അര്‍ഷാദ്, ഷജീ, ശമീല്‍, മുര്‍ഷിദ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും അമീര്‍ ഷാജി, ഡോ. റസീല്‍, ശനീജ് എടത്തനാട്ടുകര, റംഷാദ്, ഷാഹിദ് നല്ലളം എന്നിവര്‍ റീജ്യണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

മദീന ഖലീഫ ഇസ്ലാഹി സെന്റര്‍ ഓഫീസില്‍ വെച്ച് നടന്ന ഇലക്ഷന്‍ ഫോക്കസ് കേന്ദ്ര കമ്മറ്റി ഭാരവാഹികളായ ഹമദ് ബിന്‍ സിദ്ദിഖ്, ഹാഫിസ് ഷബീര്‍ എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!