Uncategorized

ഇന്റര്‍ മമ്പാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ടൗണ്‍ ടീം മമ്പാട് ചാമ്പ്യന്മാര്‍

ദോഹ: നുഐജയിലെ കേംബ്രിഡ്ജ് സ്‌കൂളില്‍ വച്ച് നടന്ന ആവേശകരമായ രണ്ടാം ഇന്റര്‍ മമ്പാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടൗണ്‍ ടീം മമ്പാട് ചാമ്പ്യന്മാരായി. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഐക്യ നടുവക്കാടിനെ തോല്‍പ്പിച്ചാണ് കിരീടനേട്ടം. ടൗണ്‍ ടീം മമ്പാടിന്റെ ഇര്‍ഷാദ് ടോപ് സ്‌കോറര്‍ പട്ടം നേടിയപ്പോള്‍ ഐക്യ നടുവക്കാടിന്റെ അഷറഫ് കളിയിലെ മികച്ച താരമായി. മികച്ച ഗോളിയായി ജാബിര്‍ പൊങ്ങല്ലൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുറൗഫ് കൊണ്ടോട്ടി ടൂര്‍ണമെന്റെ ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ ദോഹ, ഡോം ഖത്തര്‍ ഭാരവാഹികള്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. ഡോം ഖത്തര്‍ പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട്, ഖത്തര്‍ ഫ്രണ്ട്‌സ് മമ്പാട് ഭാരവാഹികളായ അഷ്‌റഫ്, ഫൈസല്‍, ഡോ.ഷഫീഖ് താപ്പി എന്നിവര്‍ ചേര്‍ന്ന് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. കാണികള്‍ക്ക് വേണ്ടി ഇമാറാ മെഡിക്കല്‍സുമായി സഹകരിച്ച് സൗജന്യ ഹെല്‍ത്ത് ക്യാമ്പും സംഘടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!