Uncategorized
ഖത്തര്‍ എയര്‍വേയ്സ് മോട്ടോജിപിയില്‍ 55,000-ത്തിലധികം കാണികളെത്തി
ദോഹ: ഖത്തര്‍ എയര്‍വേയ്സ് മോട്ടോജിപിയില്‍ വന്‍ ജന പങ്കാളിത്തം. വാരാന്ത്യത്തിലെ മൂന്ന് ദിവസങ്ങളിലായി നടന്ന മല്‍സരം കാണാനായി 55,000-ത്തിലധികം കാണികളെത്തി . ഇത് എല്‍ഐസി ആതിഥേയത്വം വഹിക്കുന്ന ഏതൊരു മോട്ടോജിപി ഗ്രാന്‍ഡ് പ്രിക്സിലും ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ജനപങ്കാളിത്തമാണിത്.
ഖത്തര്‍ മോട്ടോര്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്റെയും (ക്യുഎംഎംഎഫ്) ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെയും (എല്‍ഐസി) പ്രസിഡന്റ് അബ്ദുല്റഹ്മാന് ബിന്‍ അബ്ദുല്ലത്തീഫ് അല്‍ മന്നായി ഖത്തര്‍ എയര്‍വേയ്സ് ഗ്രാന്‍ഡ് പ്രിക്സിന്റെ വന്‍ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. .