Breaking NewsUncategorized
ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 7 ന് ആരംഭിക്കും

ദോഹ: നാലാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 7 മുതല്‍ 18 വരെ കത്താറയില്‍ നടക്കും. വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50-ലധികം ഹോട്ട് എയര്‍ ബലൂണുകളുടെ പ്രദര്‍ശനം എല്ലാ വിഭാഗമാളുകള്‍ക്കും കൗതുകകരമാകും.
ഊതിവീര്‍പ്പിക്കാവുന്ന കോട്ടകളുള്ള ഫാമിലി ഏരിയ, കുട്ടികള്‍ക്കുള്ള വിവിധതരം ഗെയിമുകള്‍, അന്താരാഷ്ട്ര തെരുവ് ഭക്ഷണം നല്കുന്ന ഫുഡ് കോര്‍ട്ട്, പ്രത്യേക അതിഥികള്‍ക്കുള്ള വിഐപി മജ്ലിസ് എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതയാകും.