നന്തി അസോസിയേഷന്‍ ഖത്തര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: നന്തി അസോസിയേഷന്‍ ഖത്തറും റിയാദ മെഡിക്കല്‍ സെന്ററും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിഭാഗം ആളുകളും കുടുംബങ്ങളും പങ്കെടുത്ത ക്യാമ്പില്‍ നന്തിക്കു പുറമെ നിന്നുള്ള ചുരുക്കം ആളുകളും അവസരം ഉപയോഗപ്പെടുത്തി
പ്രമേഹം, രക്ത സമ്മര്‍ദ്ദം, യൂറിക് ആസിഡ്, ഫാറ്റി ലിവര്‍, കാഴ്ച പരിശോധന എന്നിവയുടെ പരിശോധന നടത്തി ഫലം കിട്ടിയ ശേഷം ഡോക്ടറെ കണ്ടു വിശദാംശങ്ങള്‍ അറിയാനുമുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.
അസോസിയേഷന്‍ ചെയര്‍മാന്‍ നബീല്‍ നന്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാമ്പിന്റെ ഔപചാരികമായ ചടങ്ങ് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ്, റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, ഷിഹാസ് ബാബു എന്നിവര്‍ സംസാരിച്ചു.അസോസിയേഷന്‍ ജനറല്‍ കണ്‍വീനര്‍ ജബ്ബാര്‍ നന്തി സ്വാഗതവും റഫീഖ് ഇയ്യത് കുനി നന്ദിയും പറഞ്ഞു.