Uncategorized
ഗുഡ് -ലൈഫ് യൂത്ത് മിഷന് ഖത്തറിന് പുതിയ ഭാരവാഹികള്‍
ദോഹ. ഖത്തറില്‍ കുറച്ചു നാളുകള്‍ കൊണ്ട് ജനങ്ങള്‍ ഏറ്റെടുത്ത വെല്‍നസ് ആക്ടിവിറ്റി ക്ലബ് ആയ ജിം ഖത്തര്‍ അതിന്റെ പ്രവര്‍ത്തന മേഖല ഖത്തറിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചു കൂടുതല്‍ ശ്രദ്ധേയരാകുന്നു. പുതിയ ഡയറക്ടര്‍ ബോര്‍ഡിന് കീഴില്‍ 5 പുതിയ ഏരിയകള്‍ കൂടി നിലവില്‍ വന്നു.
പുതിയ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ചെയര്മാന് ആയി ഷഫീഖ് മുഹമ്മദ്, വൈസ് ചെയര്മാന്മാരായി അബ്ദുല്‍ ലത്തീഫ്, ഇബ്രാഹീം എ പി ,അഡ്മിന് മാനേജര്‍ ജവാദ് അഹമദ്, പിആര്‍ മാനേജര്‍ നിഷാദ് പരപനങ്ങാടി, ഫിനാന്‍സ് മാനേജര്‍ ഫസല്‍ പലെകൊടന്, സ്ട്രാറ്റെജി & ഇന്നൊവെഷന്‍ നൗഫല്‍ സി.സി എന്നിവരെ തിരഞ്ഞെടുത്തു.
ഏരിയ ഡയറക്ടര്‍മാരായി തുമാമ ഏരിയ മന്‍സൂര്‍ അലി,ആസ്പൈര്‍ ഏരിയ ജസീല്‍ കെപി ,ദോഹ ഏരിയ ഇസ്മായില്‍ ബിന്‍ അഹമദ്, റയ്യാന്‍ ഏരിയ ഷുഹൈബ് വി.പി, വക്ര ഏരിയ ശിറാസ് കെ.കെ എന്നിവരെയും തിരഞ്ഞടുത്തു .