Uncategorized

ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ കുവാരിക്ക് മികച്ച മന്ത്രി പുരസ്‌കാരം

ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ കുവാരിക്ക് മികച്ച മന്ത്രി പുരസ്‌കാരം. യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ മികച്ച മന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചത്. ദുബായ് ഉപ ഭരണാധികാരിയും സാമ്പത്തിക, സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഡോ.അല്‍ കുവാരിയെ പുരസ്‌കാരം നല്‍കി ആദരിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!