ജൈവ കൃഷിയുടെ ഉപാസകനായി കായല്‍മഠത്തില്‍ സെയ്താലിക്കുട്ടി
ദോഹ. ഖത്തറിലെ പ്രവാസി മലയാളിയായ കായല്‍മഠത്തില്‍ സെയ്താലിക്കുട്ടി അക്ഷരാര്‍ഥത്തില്‍ ജൈവ കൃഷിയുടെ ഉപാസകനാണ് .മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്ത് കുണ്ടിലങ്ങാടി പട്ടര് നടക്കാവിലെ കാര്‍ഷിക കുടുംബമായ കായല്‍മഠത്തില്‍ ജനിച്ചുവളര്‍ന്ന സെയ്താലിക്കുട്ടി ചെറുപ്പം മുതലേ കൃഷിയോട് താല്പര്യമുള്ള പ്രകൃതമായിരുന്നു. യൗവ്വനാരംഭത്തിലേ ഖത്തറിലെത്തിയ അദ്ദേഹം കണ്ട് വളര്‍ന്ന കൃഷി സംസ്കാരം മരുഭൂമിയിലും പരീക്ഷിച്ച് വിജയം വരിച്ചത് പ്രവാസി സമൂഹത്തിന് മാതൃകയാണ് . മനസ് വെച്ചാല്‍ അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം മരുഭൂമിയിലും സ്വന്തമായ കൃഷി ചെയ്യാമെന്ന മഹത്തായ പാഠമാണ് അദ്ദേഹം നല്‍കുന്നത്.
ഉള്ളി, തക്കാളി, മുളക്, കേബേജ്. കോളിഫ്ലവര്‍, മല്ലിയില, കൈപ്പ, വെണ്ട, ചീര, ചെരങ്ങ, പടവലം, പീച്ചിക്ക, അമരക്ക, പയര്‍, കേരറ്റ്, മുള്ളങ്കി, ബീട്ടിറൂട്ട് അങ്ങനെ എണ്ണിയാല്‍ തീരാത്ത കൃഷിയുമായാണ് അദ്ദേഹം പ്രവാസ ജീവിതം സാര്‍ഥകമാക്കുന്നത്.
ജൈവ പച്ചക്കറികള്‍ക്ക് 66162012, 55978046 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.