Breaking News
ഹാഫിള് ശറഫുദ്ധീന്‍ സഖാഫിയുടെ ഭാര്യ സുഹൈല ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
ദോഹ: ഖത്തറിലെ പണ്ഡിതനായ ഹാഫിള് ശറഫുദ്ധീന്‍ സഖാഫിയുടെ ഭാര്യ സുഹൈല ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. കണ്ണുര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ സ്വദേശിനി പടിഞ്ഞാറെ കണിയാംങ്കണ്ടി സുഹൈല (25) കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
സന്ദര്ഡശക വിസയില്‍ ഖത്തറിലെത്തിയ സുഹൈല ഖത്തറില്‍ നിന്നുള്ള അറഫാത്ത് ഉംറ ഗ്രൂപ്പ് വഴിയാണ് ഉംറക്ക് പോയത്. അബ്ദുറഹ്മാന് ആണ് പിതാവ്. ഉമ്മ കുഞ്ഞാമിന. മക്കള്‍: റഹ്മത്ത് (ആറ് വയസ്സ്), മുഹമ്മദ് (അഞ്ചു വയസ്സ്). മൃതദേഹം മക്കയില്‍ ജന്നത്തുല്‍ മഅല ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യുമെന്ന് മക്ക ഐസിഎഫ് പ്രവര്‍ത്തകര്‍ അറിയിച്ചു.