Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ തളിപ്പറമ്പ് നിവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു

അഫ്‌സല്‍ കിളയില്‍ : –

ദോഹ : കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ പ്രദേശവാസികളായ ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. ഖത്തറില്‍ ജോലി ചെയ്യുന്ന തളിപ്പറമ്പിലെ പരിസരപ്രദേശങ്ങളിലുമുള്ള നിരവധിപേരെ സംഘടിപ്പിച്ചു ജന്മനാടിന്റെ ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുക എന്നതാണ് കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ പ്രവാസ ജീവിതത്തില്‍ തിരക്കില്‍ പെട്ട് നഷ്ടപ്പെടുന്ന സൗഹൃദങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് ബന്ധങ്ങളുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും കൂടിയാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

കൂട്ടായ്മയുടെ ആദ്യ യോഗം കോര്‍ണിഷിലുള്ള ബോക്‌സ് പാര്‍ക്കില്‍ കഴിഞ ദിവസം നടന്നു. യോഗത്തില്‍ മജീദ് ഉണ്ടച്ചി, ഷാം ദോഹ, ഷംഷീര്‍ കെ.പി
ഷമീം മാളിക്കണ്ടാകാത്ത്, മുഹമ്മദലി കായാക്കൂല്‍, ജാഫര്‍, ആഷിഫ് മുട്ടോത്തി, അമീര്‍, അമീര്‍ സിറ്റി ലേറ്റ്, ഷഫീക് മാളിക്കണ്ടാകാത്ത്, സാഹിദ്, അബ്ദുറഹ്‌മാന്‍, മുഹമ്മദ് മാളിക്കണ്ടാകാത്ത,നൗഫല്‍ ,അജീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂട്ടായ്മയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FybHuyhpZUgBsuJy0F1YHr

Related Articles

Back to top button