Local News
പെരുന്നാള്‍ കഴിഞ്ഞും എയര്‍പോര്‍ട്ടിലെ തിരക്കുകള്‍ അവസാനിക്കുന്നില്ല
ദോഹ. പെരുന്നാള്‍ കഴിഞ്ഞും എയര്‍പോര്‍ട്ടിലെ തിരക്കുകള്‍ അവസാനിക്കുന്നില്ല. പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പ് ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. കേരളത്തിലേക്കുള്ള മിക്ക വിമാനങ്ങളിലും ഉയര്‍ന്ന നിരക്കില്‍ മാത്രമേ സീറ്റുകള്‍ ബാക്കിയുള്ളൂ.
പെരുന്നാള്‍ അവധിക്ക് അയല്‍രാജ്യങ്ങളിലേക്ക് പോയവര്‍ തിരിച്ചുവരുന്നതും എയര്‍പോര്‍ട്ടിലെ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാണ്.