Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വനിതാ സംരംഭകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നടുമുറ്റവും കെ ഇ സിയും

ദോഹ. നടുമുറ്റം ഖത്തര്‍ കേരള എന്റര്‍പ്രണേഴ്‌സ് ക്ലബുമായി (കെ ഇ സി) സഹകരിച്ച് സംരംഭകര്‍ക്കായി വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു. EmpowHer എന്ന പേരിലാണ് സംരംഭകത്വം ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വര്‍ക് ഷോപ്പ് സംഘടിപ്പിച്ചത്. സാതര്‍ റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ഡോ. ഷീല ഫിലിപ്പോസ്, മുഹമ്മദ് നൈസാം, അല്‍താഫ് സൈഫുദ്ദീന്‍ എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു. വനിതാ സംരംഭകരായ ഹഫീല,ഫാത്വിമ സുഹറ എന്നിവര്‍ സദസ്സുമായി സംരംഭകത്വ അനുഭവങ്ങള്‍ പങ്കുവെച്ചു. ചെറുതും വലുതുമായ സംരംഭങ്ങള്‍ ആരംഭിക്കാനാവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, സാധ്യതകള്‍, ഗവണ്‍മെന്റ് നടപടികള്‍ തുടങ്ങിയവ പാനലിസ്റ്റുകള്‍ വിശദീകരിച്ചു. പുതിയ സംരംഭകത്വവുമായി ബന്ധപ്പെട്ടുള്ള സദസ്സിന്റെ സംശയങ്ങള്‍ക്ക് മറുപടികള്‍ നല്‍കി.
നടുമുറ്റം പ്രസിഡന്റ് സന നസീം,ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നീം, വൈസ് പ്രസിഡന്റ്
റുബീന മുഹമ്മദ് കുഞ്ഞി, കെ ഇ സി പ്രസിഡന്റ് മജീദലി, വൈസ് പ്രസിഡന്റ് റസാഖ്, നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്‌സന കരിയാടന്‍, ഹുമൈറ വാഹദ്, മുബശ്ശിറ ഇസ്ഹാഖ്, രജിഷ പ്രദീപ്,ജമീല മമ്മു, സജ്‌ന സാക്കി,നുഫൈസ കെ ഇ സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button