Local News
സബാഹ് ആലുവക്കും ജാസില ജാഫറിനും അറബി മോട്ടിവേഷണല്‍ ഗ്രന്ഥം സമ്മാനിച്ചു
തേഞ്ഞിപ്പലം. പെന്‍മാന്‍ഷിപ്പ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടറും കാലിഗ്രഹി ഗവേഷകനുമായ സബാഹ് ആലുവക്കും ഫാക്കല്‍ട്ടി മെമ്പര്‍ ജാസില ജാഫറിനും അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദാത്തുന്നജാഹ് സമ്മാനിച്ചു
കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗവും ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന കലിഗ്രാഫി വര്‍ക് ഷോപ്പിന്റെ സമാപന ചടങ്ങില്‍ ഗ്രന്ഥകാരന് നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.
അറബി വകുപ്പ് പ്രൊഫസര്‍ ഡോ.അബ്ദുല്‍ മജീദ് ഇ, അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. അലി നൗഫല്‍, ഡോ. പി.ടി.സൈനുദ്ധീന്‍,അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുനീര്‍ ജി.പി എന്നിവര്‍ സംബന്ധിച്ചു.