അപെക്സ് ബോഡി പ്രസിഡണ്ടുമാരോടൊപ്പം ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് ശ്രദ്ധേയമായി

ദോഹ: ഇന്ത്യന്‍ എംബസി അപെക്സ് ബോഡി തിരഞ്ഞെടുപ്പില്‍ തുടര്‍വിജയം നേടിയ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യന്‍ മീഡിയ ഫോറം മീറ്റ് ദ പ്രസ്സ് സംഘടിപ്പിച്ചു.
കമ്യുണിറ്റി സെന്റര്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് പറഞ്ഞ ഐ സി സി പ്രസിഡന്റ് എ പി. മണികണ്ഠന് വിപുലമായ സൗകര്യങ്ങളോടെ വിശാലമായ വായനാമുറിയുമായി ഐ സി സി ലൈബ്രറി ഇന്ത്യന്‍ സമൂഹത്തിനായി ഉടന്‍ സമര്‍പ്പിക്കുമെന്നും പറഞ്ഞു. ഉന്നത വിദ്യാഭ്യാസമുള്ള വീട്ടമ്മമാര്ക്കായിഅവരവരുടെ മേഖലകളില്‍ ജോലി ലഭ്യമാക്കുന്ന ഏകീകൃത സംവിധാനം ഐ സി സി യില്‍ ഒരുക്കുമെന്നും തൊഴിലാളികള്‍ക്കായി ലേബര്‍ക്യാമ്പ് കലോത്സവം സംഘടിപ്പിക്കുമെന്നും ഐ സി സി പ്രസിഡന്റ് പറഞ്ഞു.
കമ്മ്യുണിറ്റി സ്കൂള്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ കൂടി അനിവാര്യമായ വിഷയമാണെന്നും ഐ സി സി പ്രസിഡന്റ് പറഞ്ഞു.
ഖത്തറിലെ റിമോട്ട് ഏരിയയില്‍ നടന്നു വരുന്ന കോണ്‍സുലാര്‍ സര്‍വീസ് കൂടുതല്‍സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു. ഖത്തറിലെ ജയിലുകളില്‍ ഇന്ത്യക്കാരായ 700ല്‍ പരം ആളുകള്‍ കഴിയുന്നതായും ഇതില്‍ കൂടുതല്‍ പേരും ചെക്കുകേസുകളിലും മയക്കുമരുന്ന് കേസുകളിലും പെട്ടവരാണ്. ഇന്ത്യയിലെവിമാനത്താവളങ്ങളില് നിരക്ഷണം ശക്തമാക്കേണ്ടതുണ്ടെന്ന് അഭിപ്രായപെട്ട ഷാനവാസ് ബാവ തായ് ലാന്‍ഡ് പോലുള്ള രാജ്യങ്ങളിലൂടെ മയക് മരുന്ന് ലോബി ഓപറേറ്റ് ചെയ്യുന്ന പ്രവണതയാണ് അടുത്തകാലത്ത് പിടികൂടുന്ന സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നു പറഞ്ഞു. ഐ സി ബി എഫ് ലൈബ്രറിയിലൂടെ വിവിധ ഭാഷാ പുസ്തകങ്ങള്‍ ലേബര്‍ ക്യാമ്പുകളിലും ജയില്‍ സന്ദര്‍ശനവേളയില്‍ അന്തേവാസികള്‍ക്കുമായി വിതരണം ചെയ്തുവരുന്നതായും ഷാനവാസ് ബാവ വ്യക്തമാക്കി.
അന്താരാഷ്ട്ര നിലവാരത്തിലുള്ളഅഖിലേന്ത്യാ ടൂര്ണ്ണമെന്റുകളല്ല ഇന്ത്യന്‍ സമൂഹത്തില്‍ കായികാഭിരുചി വളര്‍ത്തുകയും ആരോഗ്യസംരക്ഷണത്തില്‍ അവബോധം നല്‍കുകയാണ് ഐ എസ് സി യുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ഇ.പിഅബ്ദുല്‍ റഹ്മാന് പറഞ്ഞു
ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ കോകോ ടൂര്‍ണ്ണ മെന്റ് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വനിതകള്‍ക്കായി നടത്തിയ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പിനും എക്സിബിഷന് മത്സരത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ ടൗണില്‍ നടക്കുന്ന കായിക ദിനപരിപാടിയില്‍ കമ്പവലി മത്സരമുള്‍പ്പെടെ തൊഴിലാളികള്‍ക്കായി സംഘടിപ്പിക്കുമെന്നും. ലേബര്‍ ക്യാമ്പ്ടൂര്ണ്ണ മെന്റുള് പ്പെടെയുള്ളവ ഐ എസ് സി യുടെ ഭാവികാല പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.
അരോമ ദര്‍ബാര്‍ ഹാളില്‍ നടന്ന മീറ്റ് ദ പ്രസ്സില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഓമനക്കുട്ടന് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഷഫീക്ക് അറക്കല്‍ സ്വാഗതവും ട്രഷറര്‍ ആര് ജെ രതീഷ് നന്ദിയും പറഞ്ഞു