Local News
ഖത്തറില്‍ ഇഫ്താര്‍ സമയമറിയിക്കുന്ന പീരങ്കി വെടി എവിടെയൊക്കെ

ദോഹ. ആധുനിക സാങ്കേതികവിദ്യ പുരോഗമിച്ചെങ്കിലും ഖത്തറില്‍ ഇഫ്താര്‍ സമയമറിയിക്കുന്ന പീരങ്കി വെടിയന്ന പാരമ്പര്യം ഇപ്പോഴും തുടരുന്നു. സൂഖ് വാഖിഫ്, കത്താറ സാംസ്‌കാരിക ഗ്രാമം, ലുസൈല്‍ ബൊളിവാര്‍ഡ്, പഴയ ദോഹ തുറമുഖം, ആസ്പയര്‍ പാര്‍ക്ക്, സൂഖ് അല്‍ വക്ര എന്നിവിടങ്ങളിലാണ് നോമ്പ് തുറ സമയമറിയിക്കുന്ന പരമ്പരാഗത പീരങ്കി വെടി മുഴങ്ങുന്നത്.