അവശ്യ സര്‍വീസുകളെ 50 % നിബന്ധനയില്‍ നിന്നൊഴിവാക്കി വാണിജ്യ വ്യവസായ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ.അവശ്യ സര്‍വീസുകളെ 50 % നിബന്ധനയില്‍ നിന്നൊഴിവാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. ജോലിസ്ഥലത്തെ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയ സംരംഭങ്ങളുടെ പട്ടിക വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കി.
മന്ത്രാലയം ട്വിറ്റര്‍ പേജില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച ഇന്‍ഫോഗ്രാഫിക് പ്രകാരം, ഫാര്‍മസികളും ക്ലിനിക്കുകളും, ഫാക്ടറികള്‍, മെയിന്റനന്‍സ് കമ്പനികള്‍, , സബ്സിഡിയോടെയുള്ള ഭക്ഷണ സാധനങ്ങള്‍ ചില്ലറ വിതരണ വില്‍പ്പന ശാലകള്‍, ഇ-കൊമേഴ്സ് കമ്പനികള്‍, കാറ്ററിംഗ് കമ്പനികള്‍, ടെലികോം കമ്പനികള്‍, സര്‍ക്കാര്‍ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ബേക്കറികള്‍ , ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍ (ഡെലിവറികളും ടേക്ക്എവേകളും), പെട്രോള്‍ സ്റ്റേഷനുകള്‍, ലോജിസ്റ്റിക് സേവന കമ്പനികള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കസ്റ്റംസ് സേവനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മുതലായവ 50 % നിബന്ധനയില്‍ നിന്നൊഴിവാണ്.