Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഈണം ദോഹ ‘ ഗ്രൂപ്പിന്റെ സ്‌നേഹ സാന്ത്വനം തണല്‍ വീട്ടില്‍

തൃശൂര്‍. ഈണം ദോഹ ‘ ഗ്രൂപ്പിന്റെ സ്‌നേഹസ്വാന്തനം സ്‌പ്രെഡിംഗ് ലൗവ്, ബ്രിന്‍ഗിംഗ് റിലീഫ് എന്ന സന്ദേശവുമായി ഈണം ജനറല്‍ സെക്രട്ടറി മുസ്തഫ എം.വി യും, പ്രോഗ്രാം കണ്‍വീനറായ കെ.ജി റഷീദും, ഈണം ദോഹ അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് തണല്‍ വീട് സന്ദര്‍ശിക്കുകയും തണല്‍ കുടുംബാംഗങ്ങളുടെ കൂടെ പാട്ടുപാടിയും, ഭക്ഷണം കഴിച്ചും, അവരുമായി സംവദിച്ചും ഒരു ദിവസം ചിലവഴിച്ചു.

സ്‌നേഹ സാന്ത്വനം എന്ന പരിപാടിയില്‍ മുഖ്യ അതിഥിയായി പുതുക്കാട് എം.എല്‍.എ. കെ. കെ രാമചന്ദ്രനും പ്രവര്‍ത്തകരും പങ്കെടുത്തു. കെ.കെ. രാമന്‍ ചന്ദ്രനേയയും മറ്റു അംഗങ്ങളെയും സ്വാഗതം ചെയ്തുകൊണ്ട് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ ജി റഷീദ് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ എം വി, അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. പുതുക്കാട് എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ പ്രോഗ്രാം ഉത്ഘാടനം ചെയ്തു, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ, മെമ്പര്‍ സുഹറ, മെമ്പര്‍ റെഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഈണം ദോഹ പ്രസിഡന്റ് ഫരീദ് തിക്കോടി ഖത്തറില്‍ നിന്നും ഓണ്‍ലൈനില്‍ അഭിവാദ്യങ്ങള്‍ നേര്‍ന്നു.
തണല്‍ വീടിന് ഏത് സമയത്തും മെഡിക്കല്‍ സംബന്ധമായ എന്തു സഹായവും ചെയ്തു തരുന്ന ഡോക്ടര്‍. രാജീവിനെ ചടങ്ങില്‍ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.
തണല്‍ വീട് സെക്രട്ടറി ബഷീര്‍ സി.എ.യും,തണല്‍ അംഗങ്ങളും ചേര്‍ന്ന് കെ. കെ. രാമചന്ദ്രന്‍ സാറിന് നിവേദനം നല്‍കി. ഈണം ദോഹ എക്സിക്യൂട്ടീവ് അംഗം സലിം ബിടികെ നന്ദി പറഞ്ഞു.

ഗായകരായ ഷിഹാബ് പാലപ്പെട്ടി, ഷെഖ അബ്ദുല്ല, ഷിയാ മജീദ് എന്നിവര്‍ പാട്ടുകള്‍ പാടിയും,ആടിയും തണല്‍ കുടുംബാംഗങ്ങളെ സംഗീതസാഗരത്തില്‍ ആഴ്ത്തി. ഇവര്‍ മൂന്നുപേരും അവരുടെ ഒരു ദിവസത്തെ വേതനം തണല്‍ വീട്ടിലെ അമ്മമാര്‍ക്ക് നല്‍കിക്കൊണ്ട് ഇന്നത്തെ യുവതലമുറയ്ക്ക് ഒരു മാതൃകയായി..

Related Articles

Back to top button