ഖത്തറില്‍ 45 സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ പി.സി.ആര് പരിശോധന നടത്താം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ 45 സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ പി.സി.ആര് പരിശോധന നടത്താമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ 44 കേന്ദ്രങ്ങളിലാണ് പരിശോധന അനുവദിച്ചിരുന്നത്. ഐന്‍ ഖാലിദിലുള്ള അല്‍ സലാം മെഡിക്കല്‍ പോളിക്ലിനിക്കിനാണ് പുതുതായി അംഗീകാരം ലഭിച്ചത്.
ഗവണ്മെന്റ് ഹെല്‍ത്ത് സെന്ററുകളില്‍ സൗജന്യമായി നടത്തിയിരുന്ന പി.സി.ആര് പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഈ കേന്ദ്രങ്ങളുടെ പ്രാധാന്യം കൂടുകയാണ്. 300 റിയാലാണ് ടെസ്റ്റിന് പരമാവധി വാങ്ങാവുന്ന ചാര്‍ജെന്നും ഗവണ്മെന്റ് നിശ്ചയിച്ചിട്ടുണ്ട്
മലയാളികളുടെയിടയില്‍ പ്രചാരമുള്ള അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, അബീര്‍ മെഡിക്കല്‍ സെന്റര്‍, കിംസ് മെഡിക്കല്‍ സെന്റര്‍, അലീവിയ മെഡിക്കല്‍ സെന്റര്‍, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍, അറ്റ്ലസ് മെഡിക്കല്‍ സെന്റര്‍ , ഇമാറ ഹെല്‍ത്ത് കെയര്‍ തുടങ്ങിയ കേന്ദ്രങ്ങളൊക്കെ ഗവണ്മെന്റ് അംഗീകരിച്ച ലിസ്റ്റിലുണ്ട് എന്നത് ആശ്വാസകരമാണ്.