Uncategorized
പരിസ്ഥിതി സൗഹൃദ പേപ്പര്‍ ഉല്‍പന്നങ്ങളുമായി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പരിസ്ഥിതി സൗഹൃദ പേപ്പര്‍ ഉല്‍പന്നങ്ങളുമായാണ് പേപ്പര്‍ നിര്‍മാണ രംഗത്ത് ഖത്തര്‍ മുന്നേറ്റം നടത്തുന്നത്. പ്രാദേശികമായ 67 ഫാക്ടറികളില്‍ നിന്നായി 78 വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ഖത്തര്‍ വിപണയിലെത്തിക്കുന്നത്. അന്തസ്സിന്റേയും ആഭിജാതിത്യത്തിന്റേയും പ്രതീകമായ മെയിഡ് ഇന്‍ ഖത്തര്‍ ലോഗോയുമായി വിവിധ മേഖലകളിലെ സ്വയം പര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ പേപ്പര്‍ വ്യവസായവും ഭാഗമാകുമ്പോള്‍ രാജ്യത്തെ വ്യവസായിക മേഖലയില്‍ കൂടുതല്‍ ഉണര്‍വാണുണ്ടാകുന്നത്.