Breaking News

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രത്തിന്റെ ശേഷി പ്രതിദിനം 1,000 വാഹനങ്ങളാക്കി വര്‍ദ്ധിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെഹിക്കിള്‍സ് ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ റിന്നോവേഷന്‍ കഴിഞ്ഞ് തുറന്നപ്പോള്‍ ശേഷി പ്രതിദിനം 1,000 ചെറുവാഹനങ്ങളായി വര്‍ധിച്ചതായി ഫാഹെസ് സെന്ററിലെ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ അലി സലേം സോബെയ്ഹ് പറഞ്ഞു.ജനുവരി 16 നാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ്് കേന്ദ്രം പൂര്‍ണമായ റിന്നോവേഷന്‍ കഴിഞ്ഞ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.

രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. സെന്ററിലേക്കുള്ള പ്രവേശനംവൈകുന്നേരം 5.45 വരെയായിരിക്കും.

വാഹനങ്ങളുടെ പരിശോധന, റോഡ് പെര്‍മിറ്റ് പുതുക്കല്‍, ഉടമസ്ഥാവകാശം കൈമാറ്റം, വാഹനങ്ങള്‍ പെയിന്റ് ചെയ്യുന്നതിനുള്ള പേപ്പര്‍ നല്‍കല്‍, കേടായ നമ്പര്‍ പ്ലേറ്റിന്റെ ചാര്‍ജുകള്‍ അടയ്ക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഫാസ്റ്റ് ട്രാക്കില്‍ സെന്റര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സോബീഹ് പറഞ്ഞു.

വാഹനങ്ങളുടെ പരിശോധനയ്ക്കായി ഫാഹെസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സെന്റര്‍ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളുമാണ് ഉപയോഗിക്കുന്നത്.പൂര്‍ണമായും കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലൂടെയാണ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതെന്ന് സോബെയ്ഹ് പറഞ്ഞു.

പരിശോധനക്ക് വരുന്നതിന് മുമ്പ് പുറത്തുനിന്നുള്ള വാഹനങ്ങളുടെ അവസ്ഥ, ലൈറ്റിംഗ്, ഇന്‍ഡിക്കേറ്ററുകള്‍, ബ്രേക്കുകള്‍, പുക , കാര്‍ബണ്‍ രഹിതം, ഉചിതമായ സ്ഥലത്ത് ശരിയായ രീതിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു എക്സ്റ്റിംഗുഷര്‍ സിലിണ്ടര്‍ തുടങ്ങിയ ചില അടിസ്ഥാന കാര്യങ്ങള്‍ പരിശോധിക്കാന്‍ വാഹനമോടിക്കുന്നവരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് കേന്ദ്രത്തിലെ പരിശോധനാ പ്രക്രിയയെ വേഗത്തിലാക്കുക മാത്രമല്ല, വാഹനങ്ങളുടെ 90 ശതമാനം പരിശോധനയില്‍ പാസാകുമെന്നത് ഉറപ്പാക്കുകയും ചെയ്യുമെന്ന് സോബെയ്ഹ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!