Uncategorized

43 അന്താരാഷ്ട്ര, പ്രാദേശിക ഇവന്റുകളും ചാമ്പ്യന്‍ഷിപ്പുകളും ഉള്‍ക്കൊള്ളുന്ന 2024 കായിക കലണ്ടര്‍ പ്രഖ്യാപിച്ച് ഖത്തര്‍ മോട്ടോര്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍


അമാനുല്ലവടക്കാങ്ങര

ദോഹ: 43 അന്താരാഷ്ട്ര, പ്രാദേശിക ഇവന്റുകളും ചാമ്പ്യന്‍ഷിപ്പുകളും ഉള്‍ക്കൊള്ളുന്ന 2024 കായിക കലണ്ടര്‍ പ്രഖ്യാപിച്ച് ഖത്തര്‍ മോട്ടോര്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍. കലണ്ടനുസരിച്ച് ഫോര്‍മുല 1 ഖത്തര്‍ എയര്‍വേയ്സ് ഖത്തര്‍ ഗ്രാന്‍ഡ് പ്രീ ഈ വര്‍ഷം അവസാനം ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കും.

വൈവിധ്യമാര്‍ന്ന ആഗോള പ്രതിഭകളെ അവതരിപ്പിക്കുന്ന വ്യത്യസ്ത മോട്ടോര്‍സ്‌പോര്‍ട്‌സ് ഇവന്റുകള്‍ കലണ്ടറില്‍ നിറഞ്ഞിരിക്കുന്നു. ഫെബ്രുവരി 1-2 വരെയുള്ള ഖത്തര്‍ ഇന്റര്‍നാഷണല്‍ റാലി, ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 2 വരെ നടക്കുന്ന എഫ്ഐഎ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പ്, മാര്‍ച്ച് 8 മുതല്‍ 10 വരെ ഖത്തറിന്റെ 2024 മോട്ടോജിപി ഖത്തര്‍ എയര്‍വേയ്സ് ഗ്രാന്‍ഡ് പ്രിക്‌സ്, ഖത്തര്‍ ഇന്റര്‍നാഷണല്‍ ബാജ എന്നിവ ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ, ഫോര്‍മുല 1 ഖത്തര്‍ എയര്‍വേയ്സ് ഖത്തര്‍ ഗ്രാന്‍ഡ് പ്രി 2024 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ തുടങ്ങിയവയാണ് പ്രധാന ഇവന്റുകള്‍.

Related Articles

Back to top button
error: Content is protected !!