Uncategorized

ഖത്തറില്‍ വാക്‌സിനെടുക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ ഉടന്‍ വാക്‌സിനെടുക്കണം

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : കോവിഡ് പ്രതിരോധത്തിന്റെ സുപ്രധാന നടപടിയായ വാക്‌സിനേഷന്‍ പ്രോഗ്രാം ഖത്തറില്‍ ഊര്‍ജ്ജിതമായാണ് മുന്നേറുന്നത്. 60 വയസ്സിന് മീതെയുള്ള ജനങ്ങളില്‍ബഹൂഭൂരിഭാഗം പേരും ഇതിനോടകം തന്നെ വാക്‌സിനെടുത്തിട്ടുണ്ടെങ്കിലും ഒരു ചെറിയ ശതമാനം ആളുകള്‍ ഇനിയും വാക്‌സിനെടുത്തിട്ടില്ല. ഇങ്ങനെ വാക്‌സിനെടുക്കാത്ത ആളുകള്‍ എത്രയും വേഗം വാക്‌സിനേഷന്‍ എടുത്ത് സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഡോ. ഹന്നാദി അല്‍ ഹമദ് (നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ലീഡ് ഫോര്‍ ഹെല്‍ത്തീ ഏജിംഗ് ) ആവശ്യപ്പെട്ടു.

കോവിഡ് പൂര്‍ണമായും സമൂഹത്തില്‍ നിന്ന് നിര്‍മാര്‍ജിതമാകുന്നത് വരെ അതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹം കൈകോര്‍ക്കണം. വാക്‌സിനെടുത്തും സാമൂഹിക അകലം പാലിച്ചും മാത്രമേ ഈ കോവിഡിനെ പ്രതിരോധിക്കാനാവൂകയുള്ളൂ എന്ന് ഡോ. ഡോ. ഹന്നാദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!