
ഖത്തറില്‍ ലൈഫ് എക്‌സ്‌പെക്റ്റന്‍സി 80.4 ആയി ഉയര്‍ന്നു : ഡോ. ഹനാന്‍ അല്‍ കുവാരി
ദോഹ. മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ഉയര്‍ന്ന ബോധവല്‍ക്കരണങ്ങളും കാരണം ഖത്തറില്‍ ലൈഫ് എക്‌സ്‌പെക്റ്റന്‍സി 80.4 ആയി ഉയര്‍ന്നതായി പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു. ജനീവയില്‍ നടക്കുന്ന ലോക ഹൃദയ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.