Uncategorized

കോർപറേറ്റുകൾക്ക് വേണ്ടി കർഷകന്റെ നട്ടെല്ലൊടിക്കുന്ന നിയമം: ഡോ. വർഗീസ് ജോർജ്ജ്

ഖത്തര്‍: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ,റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്റ്റര്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ച് ഐഎംസിസി ജിസിസി കമ്മറ്റി ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. റിപ്പബ്ലിക്ദിനത്തിന്റെ തലേദിവസം ഓണ്‍ലൈന്‍ ആയി നടന്ന സംഗമം ലോക്താന്ത്രിക് ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്ന നിയമമാണിതെന്നും കര്‍ഷകര്‍ക്ക് കാലങ്ങളായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വതന്ത്രമായി വില്‍ക്കാനുള്ള അവകാശം ഇല്ലാതാകുകയും ആത്യന്തികമായി വിളകളുടെ വില നിയന്ത്രണം പൂര്‍ണ്ണമായും കോര്‍പറേറ്റുകളുടെ കയ്യില്‍ വരുകയും ചെയ്യുന്ന അപകടമാണ് പുതിയ കര്‍ഷക നിയമ ഭേദഗതിയുടെ ചതിക്കുഴിയെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ കമ്പനികളുടെ ആഗ്രഹമനുസരിച്ച് കൃത്രിമ ക്ഷാമവും പൂഴ്ത്തിവെപ്പുമൊക്കെ ഉണ്ടാക്കാനും സര്‍ക്കാരുകളുടെ നേതൃത്വത്തിലുള്ള പൊതുവിതരണ സംവിധാനങ്ങള്‍ പൂര്‍ണമായും തകരാനും ഈ നിയമ ഭേദഗതികള്‍ ഇടവരുത്തും. കരാര്‍ നിയമങ്ങളില്‍ ലംഘനമുണ്ടായാല്‍ കര്‍ഷകര്‍ക്ക് യാതൊരു നിയമപരിരക്ഷയും ഉണ്ടാകില്ല എന്നതും കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഈ കരിനിയമത്തിന്റെ ഭാഗമാണെന്നും ഡോ. വര്‍ഗീസ് ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് അന്നമൂട്ടുന്ന കര്‍ഷകരെ ബാധിക്കുന്ന പ്രതിസന്ധിയില്‍ അവരോടപ്പം നില്‍ക്കേണ്ടത് പ്രവാസികളുള്‍പ്പടെ ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഐഎംസിസി ജിസിസി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.’പ്രതിഭ’ബഹറൈന്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജിസിസി ജനറല്‍ കണ്‍വീനര്‍ ഖാന്‍ പാറയില്‍ സ്വാഗതവും കണ്‍വീനര്‍ റഫീഖ് അഴിയൂര്‍ നന്ദിയും പറഞ്ഞു.

ജിസിസി ഐഎംസിസി ട്രഷറര്‍ സയ്യിദ് ശാഹുല്‍ ഹമീദ്,സൗദി കമ്മറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് അറബി,ബഹറൈന്‍ കമ്മറ്റി പ്രസിഡണ്ട് മോയ്തീന്‍കുട്ടി പുളിക്കല്‍,യുഎഇ കമ്മറ്റി സെക്രട്ടറി റഷീദ് തൊമ്മില്‍,കുവൈത്ത് കമ്മറ്റി പ്രസിഡണ്ട് ഹമീദ് മധൂര്‍,ഖത്തര്‍ കമ്മറ്റി ട്രഷറര്‍ ജാബിര്‍ പിഎന്‍എം എന്നിവര്‍ പ്രസംഗിച്ചു.

ജിസിസി എക്‌സിക്യൂട്ടിവ് അംഗങ്ങളായ എഎം അബ്ദുള്ളക്കുട്ടി,സുബൈര്‍ ചെറുമോത്ത്,മുഫീദ് കൂരിയാടന്‍,ഷരീഫ് താമരശ്ശേരി,ഹാരിസ് വടകര,വിവിധ ഐഎംസിസി ഘടകങ്ങളെ പ്രതിനിധീകരിച്ച് കാസിം മലമ്മല്‍ (ബഹറൈന്‍),ഷരീഫ് കൊളവയല്‍ (ഒമാന്‍),നാസര്‍ കുറുമാത്തൂര്‍,ടികെ റഷീദ് (റിയാദ്),മനാഫ് കുന്നില്‍ (ഷാര്‍ജ),മന്‍സൂര്‍ വണ്ടൂര്‍,മൊയ്തീന്‍ ഹാജി (ജിദ്ദ),ഇകെകെ റഷീദ്,യു. റൈസല്‍ (ഖത്തര്‍),അബൂബക്കര്‍ പയ്യാനക്കടവന്‍,ഉമ്മര്‍ കുളിയാങ്കല്‍,ഖാലിദ് ബേക്കല്‍ (കുവൈത്ത്),സമീര്‍ പിഎ കോഡൂര്‍,സാലിഹ് ബേക്കല്‍ (അജ്മാന്‍),എന്‍കെ ബഷീര്‍ (അല്‍ ഖസീം),റാഷിദ് കോട്ടപ്പുറം (ദമ്മാം),ഖലീല്‍ ചട്ടഞ്ചാല്‍ (അല്‍ ഖോബാര്‍),സലിം കൊടുങ്ങല്ലൂര്‍ (അല്‍ ഖുറയാത്ത്),മാസിന്‍ കെസി (അബുദാബി),അബ്ദുല്‍ കരീം,നവാഫ് ഓസി (ജുബൈല്‍),നൗഷാദ് മാരിയാട് (മക്ക),അബ്ദുല്‍ റഹിമാന്‍ ഹാജി (അബഹ),തുടങ്ങി നിരവധി ഭാരവാഹികള്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ചു.

Related Articles

225 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!