സാനിട്ടേഷന്‍ ചാര്‍ജ് നിലവില്‍ വന്ന ശേഷമുള്ള ആദ്യ ഇലക്ട്രിസിറ്റി ബില്‍ ഈയാഴ്ച
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ പബ്‌ളിക് വര്‍ക്‌സ് അതോരിറ്റിയുടെ സാനിട്ടേഷന്‍ ചാര്‍ജ് നിലവില്‍ വന്ന ശേഷമുള്ള ആദ്യ ഇലക്ട്രിസിറ്റി ബില്‍ ഈയാഴ്ച ലഭിക്കും. ശുചിത്വ ചാര്‍ജുകള്‍ 2021 ജനുവരി മുതല്‍ ബാധകമാകുമെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ) നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് കഹ്‌റാമയുടെ സൈറ്റില്‍ സാങ്കേതിക തകരാറുള്ളത് കാരണം ബില്ലടക്കാന്‍ ശ്രമിച്ച പലര്‍ക്കും സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
കഹ്റാമ നല്‍കുന്ന പ്രതിമാസ ജല ഉപഭോഗ ബില്ലിന്റെ 20 ശതമാനമാണ് സാനിട്ടേഷന്‍ ഫീസ്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അതോറിറ്റി നല്‍കുന്ന സേവനങ്ങള്‍ക്ക് ഫീസ് നിശ്ചയിക്കുന്നതിന് 2019 ലെ മിനിസ്റ്റീരിയല്‍ റെസല്യൂഷന്‍ (നമ്പര്‍ 211) പ്രകാരമാണ് അതോറിറ്റി തീരുമാനം എടുത്തത്. വിദേശികള്‍ക്ക് മാത്രമായിരിക്കും ഈ ഫീസ് ബാധകമാവുക.
മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍, നെറ്റ്വര്‍ക്കുകളുടെ ഉപയോഗം, ഡ്രെയിനേജ്, റോഡ് നെറ്റ് വര്‍ക്കുകളുടെ എന്നിവയുടെ പ്രവര്‍ത്തനവും പരിപാലനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതും സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
സ്വദേശികള്‍ക്ക് ജലവൈദ്യുതി സേവനങ്ങളൊക്കെ സൗജന്യമാണ് .
I like this weblog it’s a master piece! Glad I discovered this ohttps://69v.topn google.Money from blog
The game everyone’s talking about – Don’t miss out Lucky Cola
Join the action-packed world of online gaming Lodibet
The next level awaits—join the fun in online gaming Lucky cola