ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ.കായിക വ്യായാമത്തിന് ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍ . ലോകത്തിലെ എല്ലാ രാജ്യങ്ങളും അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ കായിക ദിനത്തില്‍ എല്ലാവര്‍ക്കും ആസ്വാദ്യകരമായ ഒരു ദിവസം ആശംസിക്കുന്നു. വ്യായാമം അനിവാര്യമായ ആരോഗ്യകരവും സാമൂഹികവുമായ പെരുമാറ്റമായി തുടരണമെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ട്വിറ്ററില്‍ കുറിച്ചത്.
സ്‌പോര്‍ട്‌സ് ഡ്രസ്സണിഞ്ഞ് മക്കളോടൊപ്പം കോര്‍ണിഷില്‍ നടക്കാനിറങ്ങി കായിക ദിനത്തിന്റെ പ്രായോഗിക സന്ദേശമാണ് അമീര്‍ അടയാളപ്പെടുത്തിയത്
കഴിഞ്ഞ വര്‍ഷം കായിക ദിനത്തില്‍ ഖത്തര്‍ ഫൗണ്ടേഷനില്‍ കുട്ടികളോടൊപ്പം സൈക്കിള്‍ സവാരി ചെയ്തും വ്യായാമ മുറകളില്‍ പങ്കെടുത്തും ശൈഖ് തമീം കായികദിനം സജീവമാക്കിയിരുന്നു. ഈ വര്‍ഷം കോവിഡ് ഭീഷണിയില്‍ സാമൂഹികമായ പരിപാടികള്‍ റദ്ദാക്കിയതിനാല്‍ സ്വന്തം മക്കളോടൊപ്പമാണ് അമീര്‍ കായികദിനം ആഘോഷിച്ചത്.