Breaking News

കോവിഡ് പ്രോട്ടോക്കോളും സുരക്ഷമുന്‍കരുതലുകളും സ്വീകരിക്കാത്ത 15 സ്ഥാപനങ്ങളടച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ സംബന്ധിച്ച മന്ത്രാലയത്തിന്റെ സര്‍ക്കുലറുകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ 15 സ്ഥാപനങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം താല്‍ക്കാലികമായി അടപ്പിച്ചു. നടപടിക്ക് വിധേയമായ പല സ്ഥാപനങ്ങളും മലയാളി മാനേജ്മെന്റിന് കീഴിലുള്ളവയാണ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് നിര്‍ദേശത്തെ എല്ലാവരും ഗൗരവമായി പരിഗണിക്കണമെന്നും വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ മുന്നിലുണ്ടാകണമെന്നുമാണ് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നത്.

ഗുസെല്‍ ബ്യൂട്ടി സെന്റര്‍ അല്‍ ഗറാഫ, സ്റ്റെപ് ആന്‍ സ്റ്റയില്‍ ബ്യൂട്ടി & ഫിറ്റ്നസ് സെന്റര്‍ – അല്‍ വകറ, റീട്ടെയില്‍ മാര്‍ട്ട് കമ്പനി – അബാ സലീല്‍, അല്‍ ദാര്‍ ഫോര്‍ എക്സ്ചേഞ്ച് വര്‍ക്കുകള്‍ – അബാ സലീല്‍, റെഡ് ഫോര്‍ട്ട് റെസ്റ്റോറന്റ് – അബാ സലീല്‍, ഡാകര്‍ കിച്ചന്‍ & റെസ്റ്റോറന്റ് – അബാ സലീല്‍, അല്‍ ഫെയ്സ് സൂപ്പര്‍ മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ ഹ്വാംദിയ സൂപ്പര്‍ മാര്‍ക്കറ്റ് – ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ ബദര്‍ഷിന്‍ ഗ്രോസറി ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഇസ്‌കന്ദര്‍ കൊമേര്‍സ്യല്‍ കോംപ്ളക്സ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, വീനസ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബ്യൂസ് റെസ്റ്റോറന്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, റിലാക്സ് ടൈം വിമന്‍ മസാജ് അല്‍ ഖര്‍തിയ്യാത്ത്, ലേഡി ജിം ബ്യൂട്ടി & സ്പാ അല്‍ ഖര്‍തിയ്യാത്ത് എന്നിവയാണ് നടപടിക്ക് വിധേയമായ സ്ഥാപനങ്ങള്‍.

കോവിഡിനെ പ്രതിരോധിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ട മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. അതിനാല്‍ സ്ഥിതിഗതികള്‍ പരിഷ്‌കരിക്കുകയും പിഴ അടയ്ക്കുകയും ചെയ്യുന്നതുവരെ കടകള്‍ അടഞ്ഞുകിടക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി

നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനായി പരിശോധനാ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമങ്ങളും മന്ത്രിസഭ തീരുമാനങ്ങളും ലംഘിക്കുന്ന എല്ലാവരേയും നിയമനടപടിക്ക് വിധേയമാക്കും.

Related Articles

Back to top button
error: Content is protected !!