മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ഖത്തര്‍ ഒന്നാമത്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ഖത്തര്‍ സംസ്ഥാനം ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തി; ഹൂട്ട്‌സ്യൂട്ട് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ ‘ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021’ റിപ്പോര്‍ട്ട് അനുസരിച്ചാണ് ലോകാടിസ്ഥാനത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഖത്തറിലെ മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 178.01 എംബിപിഎസ് ആണ്
മൊത്തം ജനസംഖ്യയുടെ ഇന്റര്‍നെറ്റ് ഉപയോഗ നിരക്കിലും ആഗോളതലത്തില്‍ ഖത്തറാണ് ഒന്നാമത്. ജനസംഖ്യയുടെ ശതമാനം 99വും ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്നുണ്്.
കഴിഞ്ഞ ജനുവരിയില്‍ ഖത്തറിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2.88 ദശലക്ഷം വരെയെത്തിയിരുന്നു. ഖത്തറില്‍ 2.87 ദശലക്ഷം സോഷ്യല്‍ മീഡിയ ഉപയോക്താക്കളുണ്ടെന്നും ഖത്തറിലെ മൊബൈല്‍ കണക്ഷനുകള്‍ 4.67 ദശലക്ഷമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ജനസംഖ്യയുടെ160.6 ശതമാനമാണിത്.
സോഷ്യല്‍ മീഡിയ മാനേജുമെന്റ്, ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ഒരു ആഗോള സംഘടനയാണ് ഹൂട്ട്‌സ്യൂട്ട് ഓര്‍ഗനൈസേഷന്‍.
ലോക രാജ്യങ്ങളിലെ ഡിജിറ്റലൈസേഷന്റെ അവസ്ഥകളും ആധുനിക ആശയവിനിമയ സാങ്കേതികവിദ്യയുടെ വിവിധ ഉപകരണങ്ങളുടെ വ്യാപനത്തിന്റെ തോതും നിരീക്ഷിക്കുന്നതിനായി വര്‍ഷം തോറും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് വരുന്നു.