Uncategorized

പെരുമ്പടപ്പ് റൈറ്റ്‌സ് പാലിയേറ്റീവ് ഹോം കെയറിന് റൈറ്റ്‌സ് ഖത്തര്‍ ചാപ്റ്റര്‍ പുതിയ വാഹനം നല്‍കി

ദോഹ :സാന്ത്വന പരിചരണ രംഗത്ത് സേവനനിരതമായ നാലുവര്‍ഷങ്ങള്‍ പിന്നിട്ട പെരുമ്പടപ്പ് റൈറ്റ്‌സ് പാലിയേറ്റീവ് കെയര്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഹോം കെയര്‍ സെക്കന്റ് യൂണിറ്റിന് റൈറ്റ്‌സ് ഖത്തര്‍ ചാപ്റ്റര്‍ നല്‍കുന്ന പുതിയ വാഹനത്തിന്റെ സമര്‍പ്പണം റൈറ്റ്‌സ് പ്രസിഡന്റ് കെ.മൊയ്തുവിന് താക്കോല്‍ കൈമാറി അശ്‌റഫ് ഉളിയത്തേല്‍ നിര്‍വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷന്‍ മെമ്പര്‍ എ.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഷാനവാസ് തറയില്‍, വി.ആര്‍.മുഹമ്മദ്, അശ്‌റഫ് മഠത്തില്‍, സി. ഇബ്രാഹിംകുട്ടി മാസ്റ്റര്‍, ഹസനുല്‍ ബന്ന, ഖദീജാ മൂത്തേടത്ത്, ദിനേശ് വന്നേരി, ഫെമിന സിദ്ദീഖ് സംസാരിച്ചു. റൈറ്റ്‌സ് ഖത്തര്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗം അഷ്റഫ് വകയില്‍, റൈറ്റ്‌സ് ഭാരവാഹികളായ കെ.അഹമ്മു, ഹസീന റകീബ്, എം.സാജിദ, റൈറ്റ്‌സ് വളണ്ടിയര്‍ വിംഗ് അംഗങ്ങള്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!