ആരോഗ്യമാണ് ഏറ്റവും വലിയ വിജയമന്ത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് പ്രവര്‍ത്തി ക്കുകയുള്ളൂ. മനസ്സും ശരീരവും ചിന്തയിലും പ്രവര്‍ത്തിയിലും ക്രിയാത്മകമായ സഹകരണം ഉറപ്പുവരുത്തുമ്പോഴാണ് ഏതൊരാളുടേയും വിജയപാത അനായാസമാവുക. അതുകൊണ്ട് തന്നെ ആരോഗ്യമാണ് ഏറ്റവും വലിയ വിജയമന്ത്രം എന്ന ആശയത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്.
നാം ജീവിക്കുന്ന ലോകം അനുദിനം പുരോഗമിക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ കുതിച്ചുചാട്ടം ജീവിതം കൂടുതല്‍ അനായാസകരവും ആസ്വാദ്യകരവുമാക്കിയിരിക്കുന്നു
നാം ജീവിക്കുന്ന ലോകം ഒട്ടേറെ അസമത്വങ്ങളുള്ളതാണ്. ദൈനംദിന വരുമാനം, ഭവന സാഹചര്യം, വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍ എന്നിവയിലൊക്കെ വ്യാപകമായ ഏറ്റക്കുറ ച്ചിലുകള്‍ പ്രകടമാണ്.
പലപ്പോഴും പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന ആധുനിക ലോകത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പല സമൂഹങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം, വായു, ഭക്ഷ്യ സുരക്ഷ ആരോഗ്യ സേവനങ്ങള്‍ തുടങ്ങിയവ കൃത്യമായി ലഭിക്കുന്നില്ല. അനാവശ്യമായ കഷ്ടപ്പാടുകള്‍, ഒഴിവാക്കാവുന്ന രോഗം, അകാല മരണം എന്നിവയിലേക്കാണ് ഈ ദുരന്തങ്ങള്‍ അവയെ നയിക്കുന്നത്. അത് സ്വാഭാവികമായും നമ്മുടെ സമൂഹങ്ങളെയും സമ്പദ്—വ്യവ സ്ഥയെയും പ്രതികൂലമായാണ് ബാധിക്കുക. ഈ സന്ദര്‍ഭ ത്തിലാണ് എല്ലാവര്‍ക്കും ആരോഗ്യവും ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളും ജോലി സാഹചര്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നത്. ആരോഗ്യ അസ മത്വങ്ങള്‍ നിരീക്ഷിക്കാനും എല്ലാ ആളുകള്‍ക്കും ആവശ്യ മുള്ളപ്പോള്‍ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാ ക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്താനുമാണ് സംഘടന ആഗ്രഹി ക്കുന്നത്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡില്‍ നിന്നും ശുചിത്വം, സുരക്ഷിതത്വം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ പാഠങ്ങളാണ് സമൂഹം പഠിച്ചത്.
ഒരു കാലത്ത് മരുന്നിന്റേയോ ചികില്‍സാ സൗകര്യങ്ങളുടേയോ അഭാവമാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചി രുന്നതെങ്കില്‍ ഇന്ന് തെറ്റായ ജീവിത രീതിയും ശൈലിയും സമ്മാനിക്കുന്ന രോഗങ്ങളാണ് പലപ്പോഴും ആധുനിക മനുഷ്യന്റെ ഉറക്കം കെടുത്തുന്നത്. മറുഭാഗത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും ജീവന്‍ മരണപോരാട്ടത്തില്‍ പാവപ്പെട്ടവര്‍ക്കും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വര്‍ക്കും വൈദ്യപരിചരണവും സേവനങ്ങളും അപ്രാപ്യമാകുന്ന ദുരന്തങ്ങളും ആവര്‍ത്തിക്കപ്പെടുന്നു. കോവിഡ് കാലത്ത് വെന്റിലേറ്റര്‍, ഐ.സി.യു സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ആയിരക്കണക്കിനാളുകളാണ് മരണത്തിന് കീഴടങ്ങിയത്.
നാമെല്ലാവരും വലിയ തിരക്കിലാണ്. ഒന്നിനും സമയമില്ല. ആരോഗ്യ സംരക്ഷണത്തിനും സാമൂഹ്യ ബാധ്യതകള്‍ നിറവേറ്റുന്നതിനും കഴിയാതെ ലോകം വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് നമ്മില്‍ പലരും. കുറേ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ തിരിച്ചു പിടിക്കാനാവാത്ത വലിയ ദുരന്തങ്ങളിലാണ് പലപ്പോഴും നാം എത്തിച്ചേരുക . ഓരോന്നിനും സമയം നിശ്ചയിക്കുകയും ഉപഭോഗ സംസ്‌കാരത്തിന്റെ മാസ്മരിക വലയത്തില്‍ അകപ്പെടാതെ സന്തുലിതമായ ജീവിത രീതിയും വീക്ഷണവും പാലിക്കണ മെന്നാണ് എല്ലാ പഠനങ്ങളും ഉദ്‌ബോധിപ്പിക്കുന്നത്. അതിന് കഴിയുമോ എന്ന ചിന്തയാണ് ലോകാരോഗ്യ ദിനത്തിലെ ഏറ്റവും വലിയ അന്വേഷണം.
ആരോഗ്യകരമായ ജീവിത രീതി ശീലിക്കുക എന്നത് വളരെ പ്രധാനമാണ്. പ്രതിരോധമാണ് ചികില്‍സയേക്കാള്‍ ഉത്തമമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജീവിത ശൈലി രോഗങ്ങളുടെ പിടിയ ലമരുന്നതിന് മുമ്പ് ആരോഗ്യകരമായ ജീവിത മുറകളുമായി മുന്നോട്ടുപോകുന്നവര്‍ക്കാണ് ജീവിതത്തില്‍ അല്ലലുകളില്ലാതെ കഴിയാനാവുക. ലോകാരോഗ്യ ദിനം വ്യക്തിതലത്തിലും സമൂഹത ലത്തിലും പ്രസക്തമാകുന്നത് ഈ പരിപ്രേക്ഷ്യത്തിലാണ്. ആത്മീയ തയും ഭൗതികതയുമെല്ലാം സമന്വയിക്കുന്ന ജീവിതത്തിന്റെ വ്യത്യ സ്ഥ തലങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്റെ മാനസികവും ശാരീരികവും ധാര്‍മികവുമായ എല്ലാ വശങ്ങളും പരിഗണി ച്ചുകൊണ്ടുള്ള നടപടികളും നിലപാടുകളുമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ആഗോള താപനവും കാലാവസ്ഥ വ്യതിയാന വും പ്രകൃതി ദുരന്തങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമൊക്കെ ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന വെല്ലുവിളികളെ ക്രിയാത്മകമായി അതിജീവിച്ച് മുന്നേറുന്നതിനാവശ്യമായ കൂട്ടായ ചിന്തകളും പരിപാടികളും ഉണ്ടാവുമെങ്കില്‍ ലോകാരോഗ്യദിനാചരണം സാര്‍ഥമാകും.
മനുഷ്യ ജീവിതം ധന്യമാകുന്നത് നമ്മെകൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമ്പോഴാണ്. നന്മയില്‍ സഹകരി ക്കുകയും നല്ല കാര്യങ്ങളുടെ സംസ്ഥാപനത്തിനായി കൂട്ടായി പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതാണ് മനുഷ്യ പ്രകൃതം. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അവശ്യമായ ചികില്‍സ ലഭിക്കാ തെ പല ജീവനുകളും പൊലിയുന്നതിന്റെ ദുരന്തവാര്‍ത്തകള്‍ ആവര്‍ത്തിക്കപ്പെടുന്ന സമകാലിക ലോകത്ത് മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്ന പ്രമേയം കൂടുതല്‍ പ്രസക്തമാവുകയാണ്.
ലോകത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ എപ്പോള്‍ എവിടെവെച്ച് ആവശ്യമാകുമ്പോഴും ലഭ്യമാക്കുക. ഒരാള്‍ക്കും സാമ്പത്തിക പ്രയാസം കാരണം ആരോഗ്യ പരിരക്ഷയോ മരുന്നോ ഭക്ഷണമോ ഏതെങ്കിലും തെരഞ്ഞെടുക്കേണ്ട അവസ്ഥ ഇല്ലാതാക്കുക. പകര്‍ച്ചവ്യാധികളെ കാര്യക്ഷമമായി പ്രതിരോധിക്കുക, ദാരിദ്രത്തിന്റെ തോത് കുറക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാമ്പത്തിക വളര്‍ച്ച സാധ്യമാക്കുക, ലിംഗ സമത്വം ഉറപ്പുവരുത്തുക മുതലായ കാര്യ ങ്ങളും എല്ലാവര്‍ക്കും ആരോഗ്യമെന്ന മഹത്തായ ആശയത്തിന്റെ സാക്ഷാല്‍ക്കാരത്തിന് അനുപേക്ഷ്യമാണ്. ആഗോള മരുന്ന് കമ്പനികളുടെ കുടില തന്ത്രങ്ങളോ രാജ്യങ്ങളുടെ വികലമായ വികസന നയങ്ങളോ ആവശ്യമായ ആരോഗ്യ പരിചരണ സംവിധാ നങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന മഹത്തായ ആശയത്തിന് തടസ്സമാവരുതെന്നും ഈ ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നു.
ലോകത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും സാധ്യമാകുന്ന ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയെന്നതാണ് ലോകാരോഗ്യ സംഘടനയുടെ ആത്യന്തിക ലക്ഷ്യം. എല്ലാവര്‍ക്കും ആരോഗ്യമെന്ന മഹത്തായ ആശയവും ഈയടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്.
2015 ല്‍ ലോക രാജ്യങ്ങള്‍ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യത്തിലും എല്ലാവര്‍ക്കും ആരോഗ്യമെന്ന ആശയം സാക്ഷാ ല്‍ക്കരിക്കുന്നതിനുള്ള പുനപ്രതിജ്ഞയുണ്ട്. ഒരു തരത്തിലുമുള്ള സാമ്പത്തിക പ്രാരാബ്ദങ്ങളോ പ്രതിബന്ധങ്ങളോ ഇല്ലാതെ എല്ലാവര്‍ക്കും എവിടേയും ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭ്യമാകുമ്പോള്‍ മാത്രമേ ലോകത്തിന്റെ വികസന നിലവാരം ഉയരുകയുള്ളൂ. പല രാജ്യങ്ങളും ആരോഗ്യ സംരക്ഷണ രംഗത്ത് ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെങ്കിലും ലോക ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ ഇപ്പോഴും ഇത്തരം അടിസ്ഥാന സൗകര്യ ങ്ങള്‍ പോലും ലഭിക്കാതെയാണ് കഴിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് സുസ്ഥിര വികസന ലക്ഷ്യം സാധ്യമാവണമെങ്കില്‍ 2023 ഓടെ പുതുതായി ഒരു ബില്യണ്‍ പേര്‍ക്കെങ്കിലും പുതുതായി ആരോഗ്യ പരിരക്ഷ സംവിധാനങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
ഓരോ രാജ്യത്തിന്റേയും ആരോഗ്യ സംവിധാനങ്ങള്‍ കാലികമായി വികസിപ്പിക്കുവാനും ജനകീയമാക്കുവാനും ഭരണാധികാരികളെ പ്രോല്‍സാഹിപ്പിക്കുക, വികസ്വര വികസിത രാജ്യങ്ങളുടെ നേട്ടങ്ങളും സംവിധാനങ്ങളും അവികസിത രാജ്യങ്ങള്‍ക്കും ലഭ്യമാക്കുവാന്‍ പ്രചോദനമാവുക, ലോകത്ത് പരീക്ഷിച്ച് വിജയിച്ച പുതിയ ആരോഗ്യ സംവിധാനങ്ങളിലൂടെ മറ്റുളളവര്‍ക്ക് വഴികാട്ടുക തുടങ്ങിയ വൈവിധ്യമാര്‍ന്ന ലക്ഷ്യങ്ങളാണ് ലോകാരോഗ്യ ദിനാചരണം കൊണ്ട് സംഘാടകര്‍ ഉദ്ധേശിക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പും വികസനവും പരസപര പൂരകങ്ങളാണെന്ന തിരിച്ചറിവിന്റെയടിസ്ഥാനത്തില്‍ ആരും കാഴ്ച ക്കാരായി നോക്കിനില്‍ക്കാതെ സജീവമായി ഇടപെടുന്ന സാമൂഹ്യ ക്രമം രൂപപ്പെടാത്തിടത്തോളം കാലം എല്ലാവര്‍ക്കും ആരോഗ്യ മെന്നത് ഒരു മരീചികയായി തെറ്റിദ്ധരിക്കപ്പെടാനാണ് കൂടുതല്‍ സാധ്യത. കോവിഡും വാക്‌സിനുമൊക്കെ ജനജീവിതം ഒന്നടങ്കം മാറ്റിമറിച്ച സാമൂഹ്യ പരിസരത്തുനിന്നും അനുദിനം വന്നുകൊ ണ്ടിരിക്കുന്ന ദുരന്തവാര്‍ത്തകള്‍ ശാരീരികമായും മാനസികവുമായ ആരോഗ്യം തകര്‍ക്കുവാനേ ഉപകരിക്കൂ.
ജാഗ്രതയും കരുതലും കൈമുതലാക്കി സാധ്യമായ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ച് ഏത് വെല്ലുവിളികളേയും അഭിമുഖീകരിക്കുവാനുള്ള ആര്‍ജവമാണ് ലോകത്തിന്നാവശ്യം. പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും പകരം പ്രതീക്ഷ പകരുന്ന സമീപനങ്ങളും നിലപാടുകളുമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.
മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനം