ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. കണ്ണൂര്‍ ജില്ലയില്‍ എളയാവൂര്‍ മഹല്‍ പുളിക്കല്‍ പറമ്പില്‍ പുതുതായി താമസിക്കുന്ന മാടപ്പുരയില്‍ ജസീല്‍ (51) ആണ് നിര്യാതനായത്. മാടപ്പുരയില്‍ റംലയുടേയും പരേതനായ എബി മുഹമ്മദ് ഹസ്സന്റേയും മകനാണ് .കാഞ്ഞിരോട് കൊല്ലന്‍വളപ്പില്‍ മൊയ്തു മാസ്റ്റര്‍ മകള്‍ നൂറ പിസിയാണ് ഭാര്യ. മുഹമ്മദ് ഷാസ്, മെഹസ് , അസാന്‍ എന്നിവര്‍ മക്കളാണ്. സനാഇയ്യ ടീ ടെന്റ് മുന്‍ ജീവനക്കാരനായിരുന്നു.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.