Uncategorized
സീലൈനിലെ മൊബൈല്‍ ഫഹസ് കേന്ദ്രം അടച്ചതായി വുഖൂദ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള നിര്‍ബന്ധമായ സാങ്കേതിക പരിശോധന നടത്തുന്നതിനായി സീലൈനില്‍ അല്‍ മീരയ്ക്കടുത്തായി പ്രവര്‍ത്തിച്ചിരുന്ന ഫഹസ് കേന്ദ്രം അടച്ചതായി വുഖൂദ് അറിയിച്ചു. കേന്ദം ഇന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല.
സീലൈനിലെ ടൂറിസം പ്രധാനമായ മോട്ടോര്‍ വാഹനങ്ങളുടേയും ലൈറ്റ് വാഹനങ്ങളുടേയും പരിശോധനയാണ് മേല്‍ കേന്ദ്രത്തില്‍ നടന്നിരുന്നത്. മൊബൈല്‍ കേന്ദ്രം ഇന്ന് മുതല്‍ അടച്ചതിനാല്‍ ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് സൗകര്യമുള്ള ഫഹസിന്റെ മറ്റ് സ്ഥിരമായ പരിശോധന കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് വുഖൂദ് ആവശ്യപ്പെട്ടു.