Uncategorized

കമ്മ്യൂണിറ്റികളെ സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ ഗംഭീരമായ പ്രദര്‍ശനത്തില്‍ ഒന്നിപ്പിച്ച് ഫിന്‍ഖിന്റെ ‘ടഗ് ഓഫ് പീസ്’

ദോഹ. കമ്മ്യൂണിറ്റികളെ സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ ഗംഭീരമായ പ്രദര്‍ശനത്തില്‍ ഒന്നിപ്പിച്ച് ഫിന്‍ഖിന്റെ ‘ടഗ് ഓഫ് പീസ്’ . ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ ആണ് ദോഹയിലെ ബിര്‍ള പബ്‌ളിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗഹൃദത്തിന്റെയും ശക്തിയുടെയും സമന്വയത്തിന് സാക്ഷ്യം വഹിച്ച ‘ടഗ് ഓഫ് പീസ്’ വിജയകരമായി സംഘടിപ്പിച്ചത്.
ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ഡി.ശങ്ക്പാല്‍ ഉദ്ഘാടനം ചെയ്ത ചടങ്ങ് സാംസ്‌കാരിക അതിരുകള്‍ ഭേദിച്ച് ഐക്യത്തിന്റെ പ്രതീകമായി മാറി.

ഫിന്‍ഖ് പ്രസിഡന്റ് ബിജോയ് ചാക്കോയുടെ സ്വാഗത ഭാഷണത്തോടെയാരംഭിച്ച ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇപി അബ്ദുറഹിമാന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐസിസി പ്രസിഡണ്ട് എ.പി.മണികണ്ഠന്‍, കോക കേരള സഭ അംഗം അബ്ദുള്‍ റഊഫ് കൊണ്ടോട്ടി ഐബിപിസി വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ അബ്ദുല്‍ സത്താര്‍ ഐസിബിഎഫ്),ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ , സീനിയര്‍ നഴ്സ് ജെനിത പന്നീര്‍ സെല്‍വം തുടങ്ങിയവര്‍ സംസാരിച്ചു.

ഖത്തര്‍ ഇന്ത്യന്‍ ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീസണ്‍ ടീം അംഗങ്ങള്‍ക്ക് നിയമങ്ങളും നിയന്ത്രണങ്ങളും വിശദീകരിച്ചു. എസ്.എ.കെ ഖത്തര്‍, ടീം തിരൂര്‍, ദോഹ വാരിയേഴ്സ്, ഒരുമ കല്‍പകഞ്ചേരി ടീമുകളാണ് വിജയിച്ചത്.

വനിതാ വിഭാഗത്തില്‍ 365 മല്ലു ഫിറ്റ്നസ് ക്ലബ് ജേതാക്കളായി, ഷാര്‍പ്പ് ഹീല്‍സ് പര്‍പ്പിള്‍ ഫസ്റ്റ് റണ്ണേഴ്സ് ആയി. വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും ട്രോഫികള്‍, മെഡലുകള്‍, ക്യാഷ് പ്രൈസുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, എന്നിവ നല്‍കി ആദരിച്ചു.

Related Articles

Back to top button
error: Content is protected !!