Breaking News
ഖത്തറില്‍ കോവിഡ് രോഗികള്‍ ഇരുപതിനായിരം കവിഞ്ഞു. ഇന്ന് 961 കേസുകള്‍, രണ്ട് മരണവും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികള്‍ ഇരുപതിനായിരം കവിഞ്ഞു. ഇന്ന് 961 കേസുകള്‍, രണ്ട് മരണവും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 12240 പരിശോധനകളില്‍ 165 യാത്രക്കാരടക്കം 961 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 549 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 20057 ആയി.
ചികിത്സയിലായിരുന്ന 53, 63 വയസ്സ് പ്രായമുള്ള രണ്ട് പേരാണ് ഇന്ന് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 333 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 209പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1702 ആയി. 40 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 461 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.