Breaking News

അടുത്ത മാസം മുതല്‍ ഖത്തറില്‍ 45 കഴിഞ്ഞവരുടെ വിസ പുതുക്കി നല്‍കില്ലെന്നത് അടിസ്ഥാന രഹിതം, ആഭ്യന്തര മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അടുത്ത മാസം മുതല്‍ ഖത്തറില്‍ 45 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കി നല്‍കില്ലെന്ന രൂപത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ ഇത്തരത്തിലുള്ള യാതൊരു തീരുമാനവുമെടുത്തിട്ടില്ല.

ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന തരത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇതുപോലെയുള്ള അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. തികച്ചും ദുരുദ്ദേശപരമായ ഇത്തരം വാര്‍ത്തകള്‍ ഒരു കാരണവശാലും വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുത്.

കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നും മാത്രമേ വാര്‍ത്തകള്‍ സ്വീകരിക്കാവൂ എന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

മാനവവിഭവവ ശേഷി പ്രയോജനപ്പെടുത്തുന്നതില്‍ വളരെ മികച്ച നിലപാടുകളാണ് ഖത്തര്‍ പിന്തുടരുന്നത്. നിലവില്‍ 60 വയസ്സാണ് ഖത്തറില്‍ വിരമിക്കല്‍ പ്രായം. സാങ്കേതിക വിദഗ്ധര്‍, കണ്‍സല്‍ട്ടന്റുമാര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമെന്ന് ബോധ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഈ പരിധിയിലും ഇളവ് അനുവദിക്കാറുണ്ട്

Related Articles

Back to top button
error: Content is protected !!