Breaking News

ജീവനക്കാരുടെ ക്വാറന്റൈന്‍, സിക്ക് ലീവ് എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കൊറോണ വൈറസുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ക്വാറന്റൈന്‍, സിക്ക് ലീവ് എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് സ്ഥിരീകരിക്കുകയും കൊറോണ വൈറസ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആവുകയും ചെയ്യുന്നവര്‍ 14 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍ പരിശോധനയില്‍ പകരാത്ത അണുബാധയുള്ളവര്‍ക്ക് 7 ദിവസത്തെ ക്വാറന്റൈന്‍ മതിയാകും. ക്വാറന്റൈന്‍ സമയത്ത് ഇഹ്തിറാസിലെ സ്റ്റാറ്റസ് ചുവപ്പായിരിക്കും. ഈ കാലം സിക്ക് ലീവായി പരിഗണിക്കും.
ഇനി അണു ബാധ നീളുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയും ഐസൊലേഷന്‍ കാലാവധി പതിനാല് ദിവസത്തേക്കാളും കൂടുകയോ ചെയ്താല്‍ രോഗം മാറുന്നതുവരെയുള്ള മുഴുവന്‍ കാലവും സിക്ക് ലീവായാണ് പരിഗണിക്കുക.

കോവിഡ് രോഗമുള്ള ആളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജീവനക്കാരുടെ വിഷയത്തില്‍, കഴിഞ്ഞ ആറുമാസത്തിനിടെ ജീവനക്കാരന് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുക്കുകയോ അല്ലെങ്കില്‍ വൈറസ് ബാധിക്കുകയോ, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അടുത്ത ബന്ധത്തെക്കുറിച്ചുള്ള നിര്‍വചനം പാലിക്കുകയോ ചെയ്താല്‍, കൊറോണ വൈറസിന്റെ (പിസിആര്‍) ഫലം നല്‍കിയാല്‍, ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം പരിശോധനഫലം വരുന്നതുവരെ ഒരു ദിവസത്തേക്ക് ഐസൊലേഷനില്‍ കഴിയണം. കൂടാതെ അടുത്ത പതിനാല് ദിവസങ്ങളില്‍ കോവിഡിന്് സമാനമായ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും വേണം.

കോവിഡ് വാക്സിനേഷന്‍ എടുത്തിട്ടില്ലാത്തവരും, മുമ്പ് രോഗം ബാധിച്ചിട്ടില്ലാത്തവരും, കോവിഡ് അണുബാധയുള്ള ഒരു വ്യക്തിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും 14 ദിവസം ക്വാറന്റൈന്‍ പാലിക്കണം. അതേസമയം ഒരു റിയാക്ടീവ് (പകര്‍ച്ചവ്യാധിയില്ലാത്ത) കോവിഡ് അണുബാധയുള്ള ഒരു വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജീവനക്കാരന് 7 ദിവസത്തെ ക്വാറന്റൈന്‍ മതിയാകും. ഈ കാലയളവില്‍ ഇഹ്തിറാസ് അപ്ലിക്കേഷനില്‍ സ്റ്റാറ്റസ് മഞ്ഞയായിരിക്കും.

ക്വാറന്റൈനിലുള്ള ജീവനക്കാര്‍ കോവിഡ് രോഗത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോ എന്ന് സ്വയം നിരീക്ഷിക്കണം. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് കൊറോണ വൈറസ് പരിശോധനയിലൂടെ (പിസിആര്‍) കോവിഡ് രോഗം ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചതിനുശേഷം, ഇഹ്തിറാസ് ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് നില പച്ചയിലേക്ക് മാറിയാല്‍ ജീവനക്കാരന് ജോലിയിലേക്ക് മടങ്ങാന്‍ കഴിയും. പൊതുജനാരോഗ്യ മന്ത്രാലയം ഈ കാലഘട്ടത്തെ ക്വാറന്റൈന്‍ കാലം എന്നാണ് വിളിക്കുന്നത്. ഇത് അസുഖ അവധി ആയി കണക്കാക്കുന്നില്ല, പകരം വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതായാണ് കണക്കാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!