ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി വ്യവസായി മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി വ്യവസായി മരിച്ചു. പയ്യോളി തുറയൂര്‍ സ്വദേശി ആയാണി മെഹബൂബ് ആണ് മരിച്ചത്. 54 വയസ്സായിരുന്നു
കഴിഞ്ഞ 35 വര്‍ഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം സ്വന്തം പരിശ്രമങ്ങള്‍ കൊണ്ട് വളര്‍ന്നു വലുതായ സംരംഭകനും വ്യവസായിയുമാണ്. ഖത്തറില്‍ ഇന്‍ഷ്യൂറന്‍സ് ബോക്കറേജില്‍ ലൈസന്‍സ് ലഭിച്ച ആദ്യ മലയാളിയാണ് അദ്ദേഹം. ഖത്തറിലെ ടെക്‌സ്റ്റാര്‍ സ്റ്റീല്‍ ആന്റ് അലൂമിനിയം, അമാന ഇന്‍ഷ്യൂറന്‍സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു.
സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ നിശബ്ദ സാന്നിധ്യമായിരുന്ന അദ്ദേഹം മനുഷ്യ സ്‌നേഹത്തിന്റെ മറക്കാത്ത ഓര്‍മകള്‍ ബാക്കിയാക്കിയാണ് കടന്നുപോയത്. കോവിഡ് മഹാമാരി തുടങ്ങിയതുമുതല്‍ പല തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കോവിഡ് ബാധിച്ച് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കോവിഡിന്റെ മറ്റു ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഒന്നും ഉണ്ടായിരുന്നില്ല.
ഇന്ന് രാവിലെ ക്വാറന്റൈന്‍ അപ്പാര്‍ട്‌മെന്റില്‍ നിന്നും ആസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോവുകയായിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞാണ് മരണം സംഭവിച്ചത്.
ദില്‍കുഷ് ആണ് ഭാര്യ. സൊഹേബ്, മെഹ്‌സിന്‍ എന്നിവര്‍ മക്കളാണ്
മൃതദേഹം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു