Breaking NewsUncategorized

നിയന്ത്രണമില്ലാതെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി

ദോഹ. നിയന്ത്രണമില്ലാതെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി
പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ചീഫ് ജസ്റ്റീസ് എ. ജെ ദേശായി അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ റൗഫ് ഉള്‍പ്പെടെയുള്ളവര്‍ അഡ്വ അലക്‌സ് കെ ജോണ്‍ മുഖേന നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയാണ് ഹൈകോടതി പരിഗണിച്ചത്.നിയന്ത്രണ മില്ലാതെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റീസ് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു.നയപരമായ തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയെങ്കിലും വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ഡി വിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനയുമായി ബദ്ധപ്പെട്ട് മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം

Related Articles

Back to top button
error: Content is protected !!