
Uncategorized
ഈദ് അവധിക്ക് ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഈദ് അല്‍ ഫിത്വര്‍ അവധി ദിവസങ്ങളില്‍ നവജാത ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ രജിസ്‌ട്രേഷന്‍ ലിങ്ക് വഴി മാത്രമായിരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ജനന സര്‍ട്ടിഫിക്കറ്റുകള്‍ വനിതാ ആരോഗ്യ ഗവേഷണ കേന്ദ്രത്തിലെ നവജാത രജിസ്‌ട്രേഷന്‍ ഓഫീസില്‍ രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ ശേഖരിക്കുകയോ ഖത്തര്‍ പോസ്റ്റ് വഴി സ്വീകരിക്കുകയോ ചെയ്യാം.