Breaking News
ഖത്തറില്‍ ഇന്ന് 600 കോവിഡ് രോഗികള്‍, 3 മരണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ :ഖത്തറില്‍ ഇന്ന് 600 കോവിഡ് രോഗികള്‍, 3 മരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18609 പരിശോധനകളില്‍ 249 യാതക്കാരടക്കം 600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 351 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്.
.ചികിത്സയിലായിരുന്ന 27, 69, 73 വയസ്സ് പ്രായമുള്ള 3 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 496 ആയി.
1217 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 10130 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 551 ആയി. 9 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 274പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.