മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം, സേവനത്തിന്റെ മാലാഖമാരെ നമുക്ക് ആദരിക്കാം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം, സേവനത്തിന്റെ മാലാഖമാരെ നമുക്ക് ആദരിക്കാം. കോവിഡ് പരിമിതികള്‍ക്കുള്ളിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ് അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ ഭാഗമായി ദോഹയില്‍ നടക്കുന്നത്. ആതുര സേവന രംഗത്ത് നഴ്സിംഗ് സമൂഹത്തിന്റെ പ്രാധാന്യവും പ്രസക്തിയുമാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ളാറ്റ് ഫോമില്‍ ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസര്‍ മറിയം അല്‍ മുതവ്വ, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനരാജ് തുടങ്ങിയവര്‍ സംബന്ധിക്കും. പ്രധാന നഴ്സിംഗ് സംഘടനകളായ ഫിന്‍ഖ്, യുനീഖ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിശിഷ്യാ നഴ്സുമാരുടെ സേവനം എന്തുമാത്രം പ്രധാനമാണെന്ന് ലോകം തിരിച്ചറിയുന്ന സാഹതര്യത്തില്‍ നഴ്സസ് ദിനാഘോഷത്തിന് വര്‍ദ്ധിച്ച പ്രാധാന്യമുണ്ട്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി കോവിഡ് പ്രതിരോധ രംഗത്തും ചികില്‍സയിലും നഴ്സിംഗ് സമൂഹം ചെയ്യുന്ന നിസ്വാര്‍ഥ സേവനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് നഴ്സിംഗ് ദിന സന്ദേശം സാര്‍ഥകമാക്കിയത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനുമെല്ലാം നഴ്സിംഗ് ദിന സന്ദേശങ്ങളുമായി സേവനത്തിന്റെ മാലാഖമാരെ തിരിച്ചറിയുന്നുവെന്നത് ഏറെ പ്രധാനമാണ്.
ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണണ് അന്താരാഷ്ട്ര നഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്.
Zoom and Facebook live.
Zoom Meeting ID: 839 2790 3528
Passcode: 123456