ഇസ്രയേല്‍ ആക്രമണം ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇസ്രയേല്‍ ആക്രമണം ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഒരാഴ്ചയോളമായി ഫലസ്തീനെതിരെ ഇസ്രയേല്‍ നരനായാട്ടിന്റെ പശ്ചാത്തലത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഡോ. ഇസ്മയീല്‍ ഹനിയ്യ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകുന്നേരം ദോഹയില്‍വെച്ചാണ് ഇരുനേതാക്കളും കൂടികാഴ്ച നടത്തിയത്. ഫലസ്തീനിലെ സമകാലിക സംഭവവികാസങ്ങളെ വിലയിരുത്തിയ നേതാക്കള്‍ ഇസ്രായീലി അത്രിക്രമങ്ങള്ക്കും അധിനിവേശങ്ങള്‍ക്കുമെതിരെ ആഗോള കൂട്ടായ്മ രൂപപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞു.
1967 ലെ കരാര്‍ അനുസരിച്ച് സ്വതന്ത്ര ഫലസ്തീന് എന്ന ആശയം സാക്ഷാത്കരിക്കണമെന്നതാണ് ഖത്തറിന്റെ എക്കാലത്തേയും നിലപാട്. ഇസ്രായീലിന്റെ നിരന്തരമായ അതിക്രമങ്ങള്‍ക്കും ക്രൂര മര്‍ദ്ധനങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്ന ഫലസ്തീന് ജനതക്ക് ഖത്തറിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും എന്നുമുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചു.
അല്‍ജസീറയടക്കമുള്ള മീഡിയ സ്ഥാപനങ്ങള്‍ക്കെതിരെ ഇന്നലെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചക്ക് വമ്പിച്ച പ്രാധാന്യമുണ്ട്.