
ഫിഫ 2022 ഖത്തറിന്റെ സംഘാടക മികവ് തെളിയിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ അതിശയകരവും അസാധാരണവുമായ ഓര്‍ഗനൈസേഷനില്‍ ഖത്തറും അതിന്റെ നേതൃത്വവും സര്‍ക്കാരും ജനങ്ങളും കൈവരിച്ച വിജയം തെളിയിച്ചിട്ടുണ്ടെന്ന് യുകെ ഇന്‍വെസ്റ്റ്‌മെന്റ് സ്റ്റേറ്റ് മന്ത്രി ലോര്‍ഡ് ഡൊമിനിക് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.
ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍, സ്റ്റേഡിയങ്ങളിലെയും കായിക സൗകര്യങ്ങളിലെയും എയര്‍ കണ്ടീഷനിംഗ്, ആധുനിക കെട്ടിട സാങ്കേതിക വിദ്യകള്‍, ക്രൗഡ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ എന്നിവയില്‍ ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഖത്തര്‍ കണ്ടുപിടിച്ച സാങ്കേതികവിദ്യകളെ യുകെ നിക്ഷേപ സഹമന്ത്രി പ്രശംസിച്ചു. .
ലോകകപ്പിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ കാണാന്‍ അവസരം ലഭിച്ചതില്‍ യുകെ സഹമന്ത്രി സന്തോഷം പ്രകടിപ്പിച്ചു