മാഹി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍, ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ജൂണ്‍ 25ന്
റഷാദ് മുബാറക് അമാനുല്ല
ദോഹ : മാഹിയിലെയും പരിസരപ്രദേശങ്ങളിലെയും പാവപ്പെട്ടവരുടെ സാമ്പത്തിക സാംസ്‌കാരിക ഉന്നമനത്തിനായി കഴിഞ്ഞ 30 വര്‍ഷമായി ദോഹയില്‍ പ്രവര്‍ത്തിക്കുന്ന മാഹി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ലോക രക്തദാന ദിനത്തിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചുകൊണ്ട് ജൂണ്‍ 25ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ 6 മണി വരെ ഹമദ് ബ്ലഡ് ഡോണര്‍ സെന്ററില്‍വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രക്തദാനം ജീവദാനമാണെന്നും ഈ പുണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളായി രക്തദാതാക്കളാകുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും പ്രസിഡന്റ് റിജാല്‍ കിടാരനും രക്തദാന ക്യാമ്പ് കണ്‍വീനര്‍ മുഹമ്മദ് റിസലും അറിയിച്ചു.
പങ്കെടുക്കുന്നവര്‍ക്ക് ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ സൗജന്യമായി കിഡ്‌നി ഫംഗ്ഷന്‍ ടെസ്റ്റ് ചെയ്യാനുള്ളകൂപ്പണും ആസ്റ്റര്‍ പ്രിവിലേജ് (ഡിസ്‌കൗണ്ട്) കാര്‍ഡും നല്‍കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 20ന് മുമ്പായി താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
7743 8117, 7777 5514, 3337 5445