Archived Articles

ആസാദി കാ അമൃത് മഹോത്സവ് -കള്‍ച്ചറല്‍ ഫോറം ഫിയസ്റ്റ ജൂണ്‍ പന്ത്രണ്ടിന്

അമാനുല്ല വടക്കാങ്ങര

ദോഹ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ ഫിയസ്റ്റ ‘മിലെ സുര്‍ മേരാ തുമാരാ’ ജൂണ്‍ പന്ത്രണ്ടിന് ഞായറാഴ്ച ഐ സി സി അശോക ഹാളില്‍ നടക്കും. ഇന്ത്യന്‍ അബാസഡര്‍ ഡോ.ദീപക് മിത്തല്‍ ഫിയസ്റ്റയുടെ ഉദ്ഘാടനം നിര്‍വഹിക്കും .

ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ എസ് സി പ്രസിഡന്റ് ഡോ:മോഹന്‍ തോമസ് , ഐ സി ബി എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍ ,കള്‍ച്ചറല്‍ ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ താജ് ആലുവ , പ്രസിഡന്റ് മുനീഷ് എ സി, വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്‍ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികള്‍, കമ്മ്യൂണിറ്റി ലീഡേര്‍സ്, അപെക്‌സ് ബോഡി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

കുട്ടികളടക്കം നൂറിലധികം കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത പരിപാടി,രാജസ്ഥാനി ഫോക്,മിലെ സുര്‍ മേരാ തുമാരാ,ഫ്യൂഷന്‍ ഡാന്‍സ്,കോമഡി സ്‌കിറ്റ്,മോഹിനിയാട്ടം,ഭരത നാട്യം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഫിയസ്റ്റയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ഫിയസ്റ്റ ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലേക്ക് ചന്ദ്രമോഹന്‍ (ജനറല്‍ കണ്‍വീനര്‍) അനീസ് റഹ്‌മാന്‍(പ്രോഗ്രാം കണ്‍വീനര്‍) താസീന്‍ അമീന്‍ (എക്‌സിക്യൂട്ടീവ് കണ്‍വീനര്‍)നിത്യ സുഭീഷ്(കണ്‍വീനര്‍)എന്നിവരെയും ഓര്‍ഗനൈസിങ് കമ്മിറ്റി അംഗങ്ങളായി സാദിഖ് ചെന്നാടന്‍ ,അന്‍വര്‍ ഹുസൈന്‍, ഷാഹിദ് ഓമശ്ശേരി, അഹമ്മദ് ഷാഫി, അനസ് മുഹമ്മദ്, ശരീഫ് തിരൂര്‍, അബ്ദുല്‍ ഗഫൂര്‍, ആബിദ സുബൈര്‍,ഷാഫി മൂഴിക്കല്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!