
Breaking News
വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഖത്തറിലേക്ക് വരുന്ന 11 വയസുവരെയുള്ള കുട്ടികള്‍ക്കും ക്വാറന്റൈന്‍ വേണ്ട
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പൂര്‍ണമായും വാക്‌സിനെടുത്ത രക്ഷിതാക്കള്‍ക്കൊപ്പം ഖത്തറിലേക്ക് വരുന്ന 11 വയസുവരെയുള്ള കുട്ടികള്‍ക്കും ക്വാറന്റൈന്‍ വേണ്ട . ഇന്നലെ പ്രഖ്യാപിച്ച പുതിയ ട്രാവല്‍ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.. 12 വയസ് മുതലുളളവര്‍ക്ക്് മാ്ര്രതമാണ് നിലവില്‍ ഖത്തറില്‍ വാക്‌സിന്‍ നല്‍കുന്നത്.
11 വയസ്സുള്ളവരെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അതേ പ്രവേശന വ്യവസ്ഥ ബാധകമാകും. രക്ഷിതാക്കള്‍ വാക്‌സിനെടുത്തവരാണെങ്കില്‍ കുട്ടികളും വാക്‌സിനെടുത്തവരായി പരിഗണിക്കപ്പെടും.
വാക്‌സിനെടുക്കാത്ത 11 മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്ക് പുറപ്പെടുന്ന രാജ്യത്തിന്റെ പ്രവേശന വ്യവസ്ഥക്കനുസരിച്ച് ക്വാറന്റൈന് വിധേയമാകും. ഹോട്ടല്‍ ക്വാറന്റൈനില്‍ രക്ഷിതാക്കളില്‍ ഒരാള്‍ കൂടെ വേണം, അവര്‍ വാക്‌സിനെടുത്തവരാണെങ്കിലും