ഖത്തറിന് പുറത്ത് 6 മാസം കഴിഞ്ഞവര്‍ക്കും ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും പെര്‍മിറ്റ് പുതുക്കിയ ശേഷം മാത്രം പ്രവേശനാനുമതി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ജൂലൈ 12 തിങ്കളാഴ്ച മുതല്‍ ഖത്തറില്‍ പുതിയ ട്രാവല്‍ നയം നടപ്പില്‍ വരുന്നതോടെ ഖത്തറിന് പുറത്ത് 6 മാസം കഴിഞ്ഞവര്‍ക്ക്
കോവിഡിന് മുമ്പ് ചെയ്തിരുന്ന പോലെ മെട്രാഷ് 2 ഉപയോഗിച്ചോ ഹുകൂമി വഴിയോ 500 റിയാല്‍ ഫീസ് അടച്ച് പെര്‍മിറ്റെടുത്ത ശേഷമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂ. അതുപോലെ തന്നെ വിസയും ഐഡിയും കാലാവധി കഴിഞ്ഞവര്‍ക്ക് അത് പുതുക്കിയ ശേഷമാണ് പ്രവേശനം അനുവദിക്കുക.
എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റ് ഭരണവിഭാഗം മേധാവി മാജര്‍ അബ്ദുല്ല അല്‍ ജസ്മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ ടി.വി.യുടെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച മുതല്‍ ഖത്തറിന് പുറത്ത് 6 മാസത്തില്‍ താഴെ കഴിഞ്ഞവര്‍ക്കും വിസ കാലാവധി തീരാത്തവര്‍ക്കും എക്‌സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് പരമാവധി മൂന്ന് ദിവസം മുമ്പോ കുറഞ്ഞത് 12 മണിക്കൂര്‍ മുമ്പോ ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ പാസ്‌പോര്‍ട്ട് കോപ്പി, ഐ.ഡി. കോപ്പി, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമുള്ള കേസുകളില്‍ ഡിസ്‌കവര്‍ ഖത്തറില്‍ നിന്നും ഹോട്ടല്‍ ബുക്ക് ചെയ്ത രേഖ മുതലായവ അപ് ലോഡ് ചെയ്ത് ലഭിക്കുന്ന ട്രാവല്‍ ഓതറൈസേഷനാണ് ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനായി വേണ്ടത്