Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 42-ാമത് ഉന്നതതല യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തു

അമാനുല്ല വടക്കാങ്ങര

ദോഹ. വികലാംഗരുടെ അവകാശങ്ങള്‍’ ബഹുമുഖ ദാരിദ്ര്യം: സുസ്ഥിര വികസനത്തിനും അതിനപ്പുറമുള്ള 2030 ന്റെ അജണ്ട നടപ്പാക്കല്‍ എന്നീ പ്രമേയങ്ങളോടെ ദോഹയില്‍ നടന്ന അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 42-ാമത് ഉന്നതതല യോഗത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി പങ്കെടുത്തു.

ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ദ്വിദിന യോഗത്തില്‍ അറബ് ലീഗ് സെക്രട്ടറി ജനറല്‍, സാമൂഹികകാര്യ മന്ത്രിമാര്‍, സാമൂഹിക വികസന മേഖലകളിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അറബ് രാജ്യങ്ങളിലെ സാമൂഹിക സംഘടനാ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button